ജിദ്ദ: സ്റ്റുഡന്റ്‌സ് ഫ്രറ്റേണിറ്റിയുടെ ആഭിമുഖ്യത്തില്‍ ജിദ്ദ ബഡ്‌സ് ആന്റ് ബ്ലോസം സ്‌കൂളില്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു. കിഡ്‌സ്, സബ്ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി നടന്ന മല്‍സരങ്ങള്‍ ഫഌറ്റുകളില്‍ ഒതുങ്ങിക്കഴിയേണ്ടി വരുന്ന കുട്ടികള്‍ക്ക് തങ്ങളുടെ കായികമായ കഴിവുകള്‍ പുറത്ത് കൊണ്ടു വരാനുള്ള വേദിയായി.

50 മീറ്റര്‍ ഓട്ടം, ഫ്രോഗ് ജംമ്പിംങ്, മ്യൂസിക്‌ബോള്‍, ബലൂണ്‍ ബ്രേക്കിംങ്, മ്യൂസിക്കല്‍ഹാറ്റ്, ത്രഡ് ആന്റ് നീഡ്ല്‍ തുടങ്ങിയ മല്‍സരങ്ങളും ക്വിസ് കോംപറ്റീഷനും ഉണ്ടായിരുന്നു. മല്‍സരത്തില്‍ ആദ്യ മൂന്ന് സമ്മാനങ്ങള്‍ നേടിയവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും പങ്കെടുത്ത എല്ലാകുട്ടികള്‍ക്കും പ്രോല്‍സാഹന സമ്മാനങ്ങളും നല്‍കി. സ്റ്റുഡന്റ്‌സ് ഫ്രറ്റേണിറ്റി കോ ഓര്‍ഡിനേറ്റര്‍ ബുഷ്‌റ സുലൈമാന്‍, അസ്മ ഇഖ്ബാല്‍, ഷാഹിന ഗഫൂര്‍, ഷാഹിന ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി.