വടകര: വീട്ടില്‍നിന്നും കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം പുഴയില്‍. അഴിയൂര്‍ കോറോത്ത് റോഡ് പുതിയോട്ട്‌കൊയിലോത്ത് താഴെകുനി അമയ (11) ആണ് പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കുട്ടിയെ വീട്ടില്‍നിന്നും കാണാതായത്.

ബന്ധുക്കളും നാട്ടുകാരും രാത്രിമുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നു പുലര്‍ച്ചെ വീടിനു സമീപമുള്ള മോന്താല്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരിച്ച അമയ അഴിയൂര്‍ ഈസ്റ്റ് യു.പി സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. പിതാവ് :ദാമു. മാതാവ്:സീമ സഹോദരങ്ങള്‍: അനഘ, അഖില്‍. വടകര സി.ഐ ഷാജി സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.

Subscribe Us: