കോട്ടയം: ഫീസടക്കാന്‍ പണം തികയാതിരുന്നതിനാല്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. വില്ലൂന്നി ഇടക്കാട്ട് പരേതനായ ശശിയുടെ മകള്‍ റ്റിറ്റുമോളാണ് (17) പണമില്ലാതിരുന്നതിന്റെ പേരില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വീട്ടിനുള്ളില്‍നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് പൊള്ളലേറ്റ റ്റിറ്റുവിനെ ആശുപത്രിയിലെത്തിച്ചത്.

സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷനില്‍ പാരാമെഡിക്കല്‍ കോഴ്‌സിന് അഡ്മിഷന്‍ ലഭിച്ച റ്റിറ്റുമോള്‍ക്ക് നാട്ടുകാരും ചില സ്ഥാപനങ്ങളും ധനസഹായം നല്‍കിയിരുന്നെങ്കിലും പണം തികയാതിരുന്നതിന്റെ പേരില്‍ പെണ്‍കുട്ടി വിഷമത്തിലായിരുന്നു. വിദ്യാഭ്യാസവായ്പയ്ക്ക് മാതാവ് ശ്രമം നടത്തുന്നതിനിടെയാണ് റ്റിറ്റു ആത്മഹത്യ ചെയ്തത്.