പഴയങ്ങാടി: കടലില്‍ കുളിക്കവെ തിരയില്‍പ്പെട്ടു കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. തളിപ്പറമ്പ് സര്‍സയിദ് കോളജിലെ രണ്ടാംവര്‍ഷ ബി.ബി.എ വിദ്യാര്‍ഥി എസ്.എ.പി യൂസുഫിന്റെ (21) മൃതദേഹമാണ് കണ്ടെത്തിയത്. ബീച്ചില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചതിനുശേഷം ഇന്നലെ വൈകുന്നേരം ആറരയോടെ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു തിരയില്‍പ്പെട്ടത്. ചൂട്ടാട് കടപ്പുറത്തിനു സമീപമാണു മൃതദേഹം കണെ്ടത്തിയത്.

യൂസുഫിനൊപ്പം തിരയില്‍പ്പെട്ട മഹറൂഫിനെ (20) ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി. ഇയാള്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പുതിയങ്ങാടി പുതിയവളപ്പിലെ ഇ.എം.പി അബ്ദുള്‍സലാം-നസീമ ദമ്പതികളുടെ മകനാണ്. സഹോദരിമാര്‍: സമീറ, സാഹിറ.