ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍: ലണ്ടന്‍ അതീവ സുരക്ഷയില്‍
DSport
ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍: ലണ്ടന്‍ അതീവ സുരക്ഷയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th May 2013, 12:53 pm

[]ലണ്ടന്‍:  ഇന്നത്തെ യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ലണ്ടന്‍ നഗരം അതീവസുരക്ഷാ വലയത്തില്‍. കഴിഞ്ഞ ദിവസം ലണ്ടനില്‍ പട്ടാപകല്‍ ഒരു സൈനികന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ബ്രിട്ടീഷ് ആഭ്യന്തര വകുപ്പ് അടിയന്തര യോഗം ചേര്‍ന്ന് സുരക്ഷ ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്.

ലണ്ടനിലെ ന്യൂ വെംബ്ലി സ്‌റ്റേഡിയത്തിലാണ് യൂറോപ്യന്‍ ഫുട്‌ബോളിലെ പരമോന്നത കിരീടത്തിനായി ജര്‍മ്മന്‍ ക്ലബുകളായ ബയണ്‍ മ്യൂനിക്കും ബോറൂസ്സിയ ഡോര്‍ട്ട്മുണ്ടും ഏറ്റുമുട്ടുന്നത്. []

മൂന്നു വര്‍ഷത്തിനിടയില്‍ രണ്ടാം തവണയാണ് ന്യൂ വെംബ്ലി സ്‌റ്റേഡിയം ചാംപ്യന്‍സ് ലീഗ് ഫൈനലിന് വേദിയാകുന്നത്.  86,000 ഫുട്‌ബോള്‍ ആരാധകരാണ് “ഓള്‍ ജര്‍മ്മന്‍ ഫൈനല്‍ ആസ്വദിക്കാനായി ലണ്ടനിലെത്തിയിട്ടുള്ളത്.

സുരക്ഷാ ക്രമീകരണങ്ങള്‍ ശ്രദ്ധയോടെ വീക്ഷിച്ചു വരികയാണെന്ന് യുവേഫ അറിയിച്ചു. 50,000 ജര്‍മ്മന്‍ ആരാധകരാണ് മത്സരം വീക്ഷിക്കാനായി വെംബ്ലിയിലുണ്ടാവുക.

ഇംഗ്ലണ്ടിനും ജര്‍മ്മനിക്കും പുറത്തു നിന്ന് 9,000 കാണികളുമുണ്ടാകും.