തന്നെപ്പോലുള്ള കരുത്തനും സെക്‌സിയുമായ പുരുഷന്‍മാര്‍ കാമുകിയുടെ ഉപദേശമനുസരിച്ചല്ല വസ്ത്രധാരണം ചെയ്യാറെന്ന് സെയ്ഫ് അലിഖാന്‍. വസ്ത്രത്തിന്റെയും മേക്കപ്പിന്റെയും കാര്യത്തില്‍ കരീനയില്‍ നിന്നും താനിതുവരെ ഉപദേശം തേടിയിട്ടില്ലെന്നും സെയ്ഫ് വ്യക്തമാക്കി.

കരീനയില്‍ നിന്നും ഞാനൊരിക്കലും ഡ്രസിംങ് ടിപ്പുകള്‍ സ്വീകരിച്ചിട്ടില്ല. ശക്തനും സെക്‌സിയുമായതിനാല്‍ എനിക്കറിയാം നല്ല ലുക്കിനായി എങ്ങനെ വസ്ത്രം ധരിക്കണമെന്ന്. സെയ്ഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘ഏജന്റ് വിനോദ്’ എന്ന തന്റെ അടുത്ത ചിത്രത്തില്‍ ഐറ്റംനമ്പര്‍ അവതരിപ്പിക്കാന്‍ പ്രിയങ്ക ചോപ്ര വിസമ്മതിച്ചതില്‍ തനിക്ക് വിഷമമൊന്നുമില്ലെന്നും സെയ്ഫ് അറിയിച്ചു. കരീനയ്‌ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ മിക്ക നടിമാരും വിസമ്മതിക്കുന്നതില്‍ തനിക്ക് പരാതികളൊന്നുമില്ലെന്നും സെയ്ഫ് തുറന്നടിച്ചു.

അടുത്തവര്‍ഷത്തോടെ കരീനയ്‌ക്കൊപ്പം സെറ്റിലാവാനാണ് തന്റെ തീരുമാനമെന്ന് സെയ്ഫ് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നടന്‍ മൗനം പാലിക്കുകയായിരുന്നു. എന്നാല്‍ തന്റെ വിവാഹം ഭോപ്പാലില്‍വച്ചായിരിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.