Categories

‘പോടാ പോയി തരത്തില്‍ കളി’;കോര്‍ട്ടര്‍ നീലിന്റെ തീ പാറും പന്തിനും വീഴ്ത്താനാകാതെ കരുത്ത് കാട്ടി സ്റ്റമ്പ്, വീഡിയോ കാണാം

ന്യൂദല്‍ഹി: ക്രീസില്‍ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് ബാറ്റ്‌സ്മാന്‍ ക്രിസ് മോറിസ്, പന്തെറിയുന്നത് കൊല്‍ക്കത്തയ്ക്കായി നഥാന്‍ കോര്‍ട്ടര്‍നീല്‍. ഉദിച്ചുയരുന്ന ഗ്യാലറിയുടെ ആവേശത്തിനൊപ്പം ഓടിയെത്തി കോര്‍ട്ടര്‍നീല്‍ എറിഞ്ഞ പന്ത് തീപ്പന്തം കണക്കെ ക്രിസ് മോറിസിനേയും കടന്ന് പാഞ്ഞു. പന്ത് ലെഗ് സ്റ്റമ്പില്‍ കൊണ്ടു. പക്ഷെ സ്റ്റമ്പ് അതിലും കരുത്തനായിരുന്നു. കോര്‍ട്ടര്‍നീലിന്റെ പന്തു കൊണ്ടിട്ടു പോലും അവനൊരു ഇഞ്ചു പോലും നീങ്ങിയില്ല. വിക്കറ്റെന്നുറച്ച കൊല്‍ക്കത്ത താരങ്ങള്‍ക്ക് നിരാശയും ഡെയര്‍ഡെവിള്‍സിന് ആശ്വാസവും. ക്രിക്കറ്റില്‍ അപൂര്‍വ്വമായി മാത്രം കാണാറുള്ള സംഭവത്തിന് സാക്ഷ്യം വഹിച്ചതിന്റെ ആശ്ചര്യം മൈതാനത്തും ഗ്യാലറിയിലും.

അതേസമയം, മത്സരത്തില്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 169 റണ്‍സ് വിജയലക്ഷ്യം. 25 പന്തില്‍ 39 റണ്‍സ് നേടിയ സഞ്ജു വി സാംസണിന്റെയും 16 പന്തില്‍ 38 റണ്‍സ് അടിച്ചുകൂട്ടിയ ഋഷഭ് പന്തിന്റെയും മികവിലാണ് ഡല്‍ഹി ഭേദപ്പെട്ട സ്‌കോര്‍ കുറിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സ് നേടിയിട്ടുണ്ട്.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്ക് തുടക്കത്തില്‍ ലഭിച്ച മേല്‍ക്കൈ നിലനിര്‍ത്താനായില്ല. ആദ്യ വിക്കറ്റില്‍ സഞ്ജുവും ബില്ലിംഗ്‌സും ചേര്‍ന്ന് 53 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. എന്നാല്‍ പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായത് ഡല്‍ഹിയെ പ്രതിരോധത്തിലാക്കി.


Also Read: ‘നിങ്ങളുടെ മകള്‍ക്ക് 18 വയസുകഴിഞ്ഞില്ലേ, നല്ല ആരോഗ്യവുമുണ്ട്, അവള്‍ ഈ കുപ്പായമിട്ടാല്‍ എന്നേക്കാള്‍ ഭംഗിയുണ്ടാകും’: അപമാനിക്കാന്‍ ശ്രമിച്ച സംവിധായകന് സുരഭി നല്‍കിയ ചുട്ട മറുപടി


മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത പതര്‍ച്ചയോടെയാണ് തുടങ്ങിയത്. ആദ്യ നാല് ഓവറില്‍ 32 റണ്‍സ് നേടുന്നതിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മനീഷ് പാണ്ഡെ, യൂസഫ് പത്താന്‍ സഖ്യമാണ് കൊല്‍ക്കത്തയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

Tagged with: