ദില്ലി: ദില്ലിയിലും പരിസര പ്രദേശങ്ങളിലും കനത്ത ഭൂചനം. റിക്ടര്‍സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂചലനം പതിനഞ്ച് സെക്കന്റോളം നീണ്ട് നിന്നു. ഗാസിയാബാദ്, ഫരീദാബാദ് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ശക്തമായ ഭൂചലനം ഉണ്ടായത്. രാത്രി 11.28ഓടെയാണ് ഭൂചലനമുണ്ടായത്.

സംഭവത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ പലയിടത്തും വീടിന് പുറത്തിറങ്ങി നില്‍ക്കുകയാണ്.ഫ്‌ളാറ്റുകള്‍ കുലുങ്ങുകയും കനത്ത ശബ്ദമുണ്ടാവുകയും ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആളപയാമൊന്നും ഉണ്ടായിട്ടില്ല എന്നാണ് പ്രാഥമിക വിവരം.