എഡിറ്റര്‍
എഡിറ്റര്‍
സ്ട്രോക്കിനെ അടുത്തറിയാം
എഡിറ്റര്‍
Friday 29th November 2013 12:32pm

stroke

കുറച്ച് കാലം മുമ്പ് വരെ കുഴഞ്ഞുവീണുള്ള മരണങ്ങള്‍ മലയാളിയ്ക്ക് അന്യമായിരുന്നു. എന്നാല്‍ ഇന്നോ? എല്ലാ ദിവസവും തന്നെ പത്രത്തില്‍ ഉണ്ടാകും ഇത്തരത്തില്‍ ഒരു വാര്‍ത്ത.

നേരത്തെയുള്ള വിശ്വാസം ഇതിന് ഹൃദ്രോഗമാണ് കാരണമെന്നായിരുന്നു. എന്നാല്‍ ഈ വിശ്വാസങ്ങള്‍ ഒക്കെ എന്നേ തകിടം മറിഞ്ഞു കഴിയുന്നു. ഇന്നത്തെ പ്രധാന വില്ലന്‍ തലച്ചോറിലുണ്ടാകുന്ന രക്തസ്രാവവും അതു മൂലമുണ്ടാകുന്ന സ്‌ട്രോക്കുമാണ്.

പ്രാരംഭ ലക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ സ്‌ട്രോക്കിന് ഗുരുതരമായ രോഗലക്ഷണങ്ങളാണുള്ളതെന്ന് കാണാം.

ശരീരത്തിന്റെ ഒരു വശത്തിന്റെ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെടാം, സംസാരശേഷി നഷ്ടപ്പെടാം. ചുണ്ട് കോടി ബോധം നഷ്ടപ്പെട്ട് കുഴഞ്ഞു വീഴാം. ഇതിനിടയില്‍ മരണവും സംഭവിക്കാം.

സ്‌ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്.

1. കണ്ണിന്റെ കാഴ്ച പെട്ടെന്ന് കുറയുകയോ നഷ്ടപ്പെടുകയോ ചെയ്യുക
2. അകാരണമായി ശക്തമായ തലവേദന
3. തലകറക്കം, നടക്കുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുന്നത് പോലെ തോന്നുക.
4. മുഖം മരവിക്കുന്നത് പോലെ തോന്നുക
5. കൈകാലുകള്‍ക്ക് ബലക്ഷയം അനുഭവപ്പെടുക

സ്‌ട്രോക്ക് ഉണ്ടായതിന് ശേഷമുള്ള ആദ്യത്തെ ഒന്നര മണിക്കൂറിനെ ഗോള്‍ഡന്‍ 90 മിനിട്ട്‌സ് എന്നാണ് പറയുക. കാരണം ഈ സമയമാണ് രോഗിയുടെ കാര്യത്തില്‍ ഏറ്റവും നിര്‍ണായകം. ഈ സമയത്ത് ശരിയായ ചികിത്സ നല്‍കിയാല്‍ രോഗിയെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാം.

പരമാവധി മൂന്ന് മണിക്കൂറിനുള്ളില്‍ രോഗിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരിക്കണം. കടുത്ത രക്ത സ്രാവമില്ലെങ്കില്‍ ആറ് മണിക്കൂര്‍ വരെ ചിലപ്പോള്‍ രോഗി തരണം ചെയ്യാറുണ്ട്.

Advertisement