എഡിറ്റര്‍
എഡിറ്റര്‍
സ്‌ട്രൈപ്‌സ് ഫാഷന്‍
എഡിറ്റര്‍
Wednesday 7th November 2012 2:19pm

സ്‌ട്രൈപ്‌സ് എന്ന് കേള്‍ക്കുമ്പോള്‍ പലരുടേയും മനസിലേക്ക് വരുന്നത് ഒഫീഷ്യല്‍ ലുക്ക് ആയിരിക്കും. എന്നാല്‍ ഇന്നത്തെ ഫാഷന്‍ ലോകത്ത് ഒരായിരം ഡിസൈനുകളുമായാണ് സ്‌ട്രൈപ്‌സ് വരുന്നത്.

Ads By Google

കാഷ്വല്‍ വെയറിലും പാര്‍ട്ടി വെയറിലും ഒത്തിരി വൈവിധ്യവുമായാണ് സ്‌ട്രൈപ്‌സ് ഇപ്പോള്‍ വിപണിയിലെത്തുന്നത്. തിന്‍ സ്‌ട്രൈപ്‌സിന് പകരം വീതിയേറിയ വരകളാണ് പുതിയ കാലത്തിന്റെ വസ്ത്രങ്ങളിലുള്ളത്.

ഇത്തരം സ്‌ട്രൈപ്‌സ് കുറുകെ വരുന്ന വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശരീരത്തിന്റെ പ്രത്യേകതകള്‍ കൂടി ചിന്തിക്കണം. വണ്ണം കൂടുതല്‍ തോന്നിക്കാന്‍ ഇത് കാരണമാകും.

എന്നാല്‍ വെര്‍ട്ടിക്കല്‍ സ്‌ട്രൈപ്‌സ് ആണെങ്കില്‍ ഉയരം കൂടുതലുള്ളതായും വണ്ണം കുറഞ്ഞതായും തോന്നിക്കും. തിളക്കമാര്‍ന്ന കളറുകളാണ് മറ്റൊരു പ്രത്യേകത.

മുന്‍ കാലങ്ങളില്‍ കറുപ്പും വെള്ളയും വെള്ളയും നീലയും സ്‌ട്രൈപ്‌സ് ആയിരുന്നു കൂടുതലായി കണ്ടിരുന്നതെങ്കില്‍ ഇന്ന് കടുംനിറത്തിലുള്ള സ്‌ട്രൈപ്‌സ് ആണ് യുവത്വത്തിന്റെ മനം കവരുന്നത്.

ഇപ്പോള്‍ ഷര്‍ട്ടുകളില്‍ മാത്രമായി സ്‌ട്രൈപ്‌സ് ഫാഷന്‍ ഒതുങ്ങുന്നില്ല. മിനി സ്‌കര്‍ട്ടിലും ഗൗണുകളില്‍ പോലും സ്‌ട്രൈപ്‌സ് കടന്നുവരുന്നു. സ്‌ട്രൈപ്പുള്ള ടീഷര്‍ട്ടും വിപണിയില്‍ സുലഭമാണ്.

ലേഡീസ് പാന്റ്‌സിലും ജാക്കറ്റിലും സ്‌ട്രൈപ്‌സ് ഇപ്പോള്‍ ഫാഷനാണ്. എന്തിനേറെ ഷൂസിലും ബാഗിലുമൊക്കെ വരയന്‍ ഫാഷന്റെ കാലമാണിത്. മാലയിലും വളയിലും കമ്മലിലും മോതിരത്തിലും വരെ ഇപ്പോള്‍ സ്‌ട്രൈപ്‌സ് തരംഗമാണെന്ന് പറയാം.

Advertisement