എഡിറ്റര്‍
എഡിറ്റര്‍
വാങ്ങിയ മീന്‍ നല്ലതാണോയെന്ന് ഇനി നിങ്ങള്‍ക്കു തന്നെ ശാസ്ത്രീയമായി പരിശോധിച്ചറിയാം; മീനിലെ രാസവസ്തു അറിയാനുള്ള പേപ്പര്‍ സ്ട്രിപ്പ് മരുന്നു കടകളില്‍ ലഭ്യമാക്കുമെന്ന് മന്ത്രി
എഡിറ്റര്‍
Sunday 30th April 2017 8:52am

കൊച്ചി: മീന്‍ കേടാകാതിരിക്കാന്‍ മാരക രാസവസ്തുക്കള്‍ ചേര്‍ത്തോ എന്നറിയാന്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്) വികസിപ്പിച്ചെടുത്ത സ്ട്രിപ് സാങ്കേതിക വിദ്യ വാണിജ്യാടിസ്ഥാനത്തില്‍ പ്രചരിപ്പിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഇതിനായി എല്ലാ വിധ സഹായവും ചെയ്യുമെന്ന് ഫിഷറീസ് മന്ത്രി ജെ.മെഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.

സിഫ്റ്റിന്റെ വജ്ര ജൂബിലി ആഘോഷത്തില്‍ സംസാരിക്കവെയായിരുന്നു മന്ത്രി.
പ്രാദേശിക മെഡിക്കല്‍ സ്റ്റോറുകളും സമാന സ്വഭാവമുള്ള കടകളും വഴി ഈ സംവിധാനം ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

മത്സ്യത്തിലെ രാസവസ്തുക്കള്‍ കണ്ടെത്തുന്നതിന് സാങ്കേതിക വിദ്യ വികസിപ്പിക്കണമെന്ന് രണ്ടു മാസം മുമ്പ് ശാസ്ത്ര സമൂഹത്തിനോട് നിര്‍ദ്ദേശിച്ചിരുന്നു. മത്സ്യത്തിന്റെ ഗുണനിലവാരം മനസിലാക്കാനുള്ള ആപ്പും വിഷാംശം കണ്ടെത്താനുള്ള പേപ്പര്‍ സ്ട്രിപ്പ് സാങ്കേതിക വിദ്യയും വികസിപ്പിച്ച സിഫ്റ്റിലെ ശാസ്ത്ര സമൂഹത്തെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

സിഫ്റ്റിന്റെ പ്രവര്‍ത്തനം സംസ്ഥാന ഫിഷറീസ് വകുപ്പിനും മറ്റ് ഏജന്‍സികള്‍ക്കും ഏറെ ഗുണകരമാണ്. പോഷണ സുരക്ഷ, തൊഴില്‍ അവസരം സൃഷ്ടിക്കല്‍, വിദേശ നാണ്യ വരവ് എന്നിവ ഫിഷറീസിനെ സംസ്ഥാന സമ്പദ്‌വ്യവസ്ഥയിലെ ചലനാത്മക ഘടകമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


Also Read: ‘ജാതിയെന്നത് ജന്മംകൊണ്ട് ലഭിക്കുന്നതല്ല’ ജാതിവ്യവസ്ഥയെ ന്യായീകരിച്ചുള്ള രാജമൗലിയുടെ 2012ലെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു


അതേസമയം മത്സ്യ ലഭ്യതയിലെ ഇടിവ്, അമിത മത്സ്യ ബന്ധനം, സമുദ്രാവാസ വ്യവസ്ഥയിലെ തകര്‍ച്ച, ജൈവ വൈവിധ്യ നഷ്ടം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഈ മേഖലയില്‍ ഉണ്ടെന്നും അതിനാല്‍ സിഫ്റ്റിന്റെ പങ്ക് ഈ മേഖലയില്‍ വളരെ വലുതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Advertisement