എഡിറ്റര്‍
എഡിറ്റര്‍
കസ്തൂരിരംഗന്‍: ഇടുക്കിയില്‍ ഹര്‍ത്താല്‍ തുടരുന്നു; കേരളത്തിന്റെ ആശങ്ക പരിഹരിക്കുമെന്ന് മൊയ്‌ലി
എഡിറ്റര്‍
Saturday 1st March 2014 8:08am

harthal

ഇടുക്കി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയില്‍ ഹര്‍ത്താല്‍ തുടങ്ങി. വയനാട് ലോക്‌സഭാ നിയോജക മണ്ഡലത്തിലും കോട്ടയത്തെ ചില ദേശങ്ങളിലും ഹര്‍ത്താല്‍ ഉണ്ട്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് എല്‍.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഹര്‍ത്താലില്‍നിന്ന് പാല്‍, പത്രം വിതരണത്തെ ഒഴിവാക്കിയിട്ടുണ്ട്. വിവാഹ സംഘത്തെയും ആസ്പത്രിയിലേക്കുള്ള വാഹനങ്ങളും തടയില്ലെന്നും സമരക്കാര്‍ അറിയിച്ചിട്ടുണ്ട്.

വയനാട് കളക്ടറേറ്റിന് മുന്നില്‍ ശമ്പളം ലഭിക്കുന്നില്ലെന്നത് അടക്കം വിവിധ ആവശ്യങ്ങളുമായി പ്രീ പ്രൈമറി അധ്യാപികമാര്‍ നടത്തുന്ന നിരാഹാരത്തോട് അനുഭാവം പ്രകടിപ്പിച്ചുകൂടിയാണ് വയനാട്ടില്‍ ഹര്‍ത്താല്‍ ആചരിക്കുന്നത്. ഇടുക്കിയില്‍ എല്‍.ഡി. ക്ലര്‍ക്ക് തസ്തികയിലേക്ക് ജീവനക്കാര്‍ക്കുള്ള പി.എസ്.സി പരീക്ഷ കട്ടപ്പനയില്‍ മാറ്റമില്ലാതെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

എന്നാല്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ ആശങ്ക പരിഹരിക്കുമെന്നു കേന്ദ്ര മന്ത്രി വീരപ്പ മൊയ്‌ലി ഇന്നലെ പറഞ്ഞു. എ.കെ ആന്റണിയുമായി നടത്തിയ ചര്‍ച്ചയിലാണ് മൊയ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും മൊയ്‌ലി പറഞ്ഞു. രണ്ട് ദിവസത്തിനകം അന്തിമ തീരുമാനമുണ്ടാകുമെന്നും മൊയ്‌ലി ആന്റണിയെ അറിയിച്ചു.

കേരളത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാനാവില്ലെന്നാണ് മൊയ്‌ലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. കേരളത്തിന്റെ നിലപാടുകള്‍ കേന്ദ്രത്തെ അറിയിക്കാന്‍ നിയോഗിച്ച സമിതിയുടെ ചെയര്‍മാന്‍ ഉമ്മന്‍ വി ഉമ്മന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയ സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചക്കുശേഷമായിരുന്നു മൊയ്‌ലിയുടെ പ്രസ്താവന.

Advertisement