എഡിറ്റര്‍
എഡിറ്റര്‍
ദേശീയ പണിമുടക്കില്‍ കേരളം നിശ്ചലമാകുമെന്ന് എളമരം കരീം
എഡിറ്റര്‍
Monday 18th February 2013 3:46pm

തിരുവനന്തപുരം: ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ സംസ്ഥാനം നിശ്ചലമാകുമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം.

Ads By Google

വിലക്കയറ്റം തടയുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കി തൊഴില്‍ സംരക്ഷിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കു സാമൂഹികസുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ പത്ത് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

നാളെ അര്‍ധരാത്രി മുതല്‍ പണിമുടക്ക് ആരംഭിക്കും. 21ന് അര്‍ധരാത്രിവരെയാണ് പണിമുടക്ക്.

കെ.എസ്.ആര്‍.ടി.സിയിലെ ട്രേഡ് യൂണിയനുകള്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്വകാര്യ ബസ് തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കും.

ഓട്ടോ-ടാക്‌സി തൊഴിലാളികളും പണിമുടക്കുന്നതോടെ സംസ്ഥാനത്തെ ഗതാഗത സംവിധാനം നിശ്ചലമാകും. ഇതോടൊപ്പം വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, തൊഴിലാളികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പൊതുപണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

വ്യാപാരി സംഘടനാ പ്രതിനിധികളോടും പണിമുടക്കില്‍ പങ്കെടുക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, ബിഎംഎസ്, യുടിയുസി, എല്‍പിഎഫ്, എസ്ഇഡബ്ല്യുഎ, എസ്ടിയു, ടിയുസിഐ, എന്‍എല്‍ഒ, കെടിയുസി തുടങ്ങിയ ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം പണിമുടക്കില്‍ സെറ്റോ അധ്യാപക സര്‍വ്വീസ് സംഘടനകള്‍ പങ്കെടുക്കില്ലെന്ന് സെറ്റോ ചെയര്‍മാന്‍ കോട്ടാത്തല മോഹനന്‍ അറിയിച്ചു.

Advertisement