എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മിന്നല്‍ പണിമുടക്ക്
എഡിറ്റര്‍
Friday 25th January 2013 8:37am

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൗസ്‌സര്‍ജന്മാരും വനിതാ ഡോക്ടര്‍മാരും മിന്നല്‍ പണിമുടക്ക് ആരംഭിച്ചു. രോഗിയുടെ കൂട്ടിരിപ്പുകാരി വനിത ഡോക്ടറെ മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് സമരം.

Ads By Google

ഇന്ന് പുലര്‍ച്ചെ മുതലാണ് സമരം ആരംഭിച്ചത്. പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ കൂട്ടിരിപ്പുകാരി മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ അത്യാഹിത വിഭാഗത്തില്‍ വനിത ഡോക്ടറെ മര്‍ദ്ദിച്ചുവെന്നാണ് പരാതി.

സംഭവത്തില്‍ പ്രതിയായവര്‍ക്കെതിരെ നടപടിയെടുക്കും വരെ സമരം തുടരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. സമരം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.

450 ഓളം പിജി വിദ്യാര്‍ത്ഥികളും 200 ഹൗസ് സര്‍ജന്മാരുമാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഡ്യൂട്ടി ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

മിന്നല്‍ പണിമുടക്ക് അറിയാതെ ആശുപത്രിയില്‍ എത്തിയ നിരവധി രോഗികളാണ് ഇപ്പോള്‍ ചികിത്സയും കാത്ത് പുറത്തിരിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Advertisement