എഡിറ്റര്‍
എഡിറ്റര്‍
ജിഷ്ണുവിന്റെ വീട്ടില്‍ നിരാഹാരസമരവുമായി നാട്ടുകാരും: സഹോദരിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമം
എഡിറ്റര്‍
Friday 7th April 2017 11:44am

കോഴിക്കോട്: ജിഷ്ണുവിന്റെ വീട്ടില്‍ സഹോദരിക്കൊപ്പം നിരാഹാരസമരവുമായി നാട്ടുകാരും. ഇന്നുരാവിലെ മുതലാണ് നാട്ടുകാര്‍ ജിഷ്ണുവിന്റെ വീട്ടില്‍ ഒത്തുകൂടി സമരം ആരംഭിച്ചത്.

അതിനിടെ, മൂന്നാം ദിവസവും നിരാഹാര സമരം തുടരുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയുടെ നിലമോശമായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അവിഷ്ണയെ ആശുപത്രിയിലേക്കു മാറ്റാനാണ് ശ്രമം. അവിഷ്ണയ്‌ക്കൊപ്പം ജിഷ്ണുവിന്റെ ബന്ധുക്കളും വളയത്തെ വീട്ടില്‍ സമരരംഗത്തുണ്ട്.


Must Read: കണ്ണൂരില്‍ ആര്‍.എസ്.എസ് സംഘം പൊലീസിനെ ആക്രമിച്ച് കൊലക്കേസ് പ്രതിയെ മോചിപ്പിച്ചു 


പത്താം ക്ലാസ് വിദ്യാര്‍ഥിയായ അവിഷ്ണ ബുധനാഴ്ച മുതലാണ് നിരാഹാര സമരം ആരംഭിച്ചത്. പൊലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു അവിഷ്ണ സമരം തുടങ്ങിയത്.

തിരുവനന്തപുരത്ത് പൊലീസ് അസ്ഥാനത്ത് സമരം തുടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ വീട്ടില്‍ മുത്തശ്ശി കൂട്ടായി മറ്റാരുമില്ലാത്തതിനാല്‍ വീട്ടില്‍ തന്നെ സമരം തുടങ്ങുകയായിരുന്നു.

ബുധനാഴ്ചയാണ് പൊലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ കുടുംബം ആക്രമിക്കപ്പെട്ടത്. പൊലീസ് മര്‍ദ്ദനത്തിന് ഇരയായ ജിഷ്ണുവിന്റെ അമ്മ മഹിജയും, അമ്മാവന്‍ ശ്രീജിത്തും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisement