തിരുവനന്തപുരം: നിയമസഭയ്ക്കുള്ളില്‍ പ്രതിപക്ഷ അംഗങ്ങള്‍ സത്യാഗ്രഹം നടത്തുമ്പോള്‍ നിയമസഭാ മന്ദിരത്തിന് മുന്നില്‍ മുന്‍മന്ത്രിമാരായ എന്‍.കെ. പ്രേമചന്ദ്രനും എം. വിജയകുമാറും കുത്തിയിരുപ്പ് സമരം നടത്തുന്നു. സഭയ്ക്കുള്ളില്‍ സത്യാഗ്രഹം നടത്തുന്ന പ്രതിപക്ഷ അംഗങ്ങളെ സന്ദര്‍ശിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.

നേരത്തെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ സഭയ്ക്കുള്ളില്‍ എംഎല്‍എമാരെ സന്ദര്‍ശിച്ചത് വിവാദമായിരുന്നു. നിയമസഭാംഗമല്ലാത്ത സി.പി.ഐ.എം ജില്ലാ സെക്രട്ടറി സഭയ്ക്കുള്ളില്‍ കടന്ന് പ്രതിപക്ഷത്തിന്റെ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇതിനെ തുടര്‍ന്ന് കടകംപള്ളിയെ നിയമസഭയിലേക്ക് കടത്തിവിട്ടതിന് രണ്ട് വാച്ച് ആന്റ് വാര്‍ഡിനെ സസ്‌പെന്റ് ചെയ്തിരുന്നു.

Subscribe Us:

എംഎല്‍എമാരായ ടി.വി. രാജേഷിനെയും ജെയിംസ് മാത്യുവിനെയും സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയ്ക്കുള്ളില്‍ സത്യാഗ്രഹം നടത്തുന്നത്. സഭയ്ക്കുള്ളില്‍ നടത്തുന്ന സത്യാഗ്രഹം നാളെ സഭ പിരിയുന്നത് വരെ തുടരുമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് അറിയിച്ചിരിന്നു.