മാനസിക പിരിമുറക്കം ശരീരത്തിന് ദോഷമാണെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. എന്നാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നല്ല മരുന്നാണിതെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ചെറിയ തോതിലുള്ള മാനസിക പിരിമുറക്കം പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്നാണ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇമ്മ്യൂണിറ്റിയിലെ വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്.

മുറിവുകള്‍ ഉണങ്ങാനും, അണുബാധയോട് പൊരുതാനും ഈ രീതിയിലുള്ള പ്രതിരോധശേഷി സഹായകരമാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രക്തത്തിലടങ്ങിയിരിക്കുന്ന പലതരത്തിലുള്ള പ്രതിരോധ കോശങ്ങള്‍ സംഘടിക്കുന്നത് മൂലമാണ് ഇതുസംഭവിക്കുന്നത്.

ശരീരത്തില്‍ പലയിടങ്ങളിലായി കിടക്കുന്ന പ്രതിരോധ കോശങ്ങളെ പുനര്‍വിതിരണം നടക്കാന്‍ സഹായിക്കുന്ന അഡ്രിനല്‍ ഗ്രന്ഥി പുറത്തുവിടുന്ന മൂന്ന് ഹോര്‍മോണുകളാണ്. മാനസിക പിരിമുറക്കമുണ്ടാകുന്ന സമയത്ത് ഈ ഹോര്‍മോണുകള്‍ പുറന്തള്ളപ്പെടുകയും പ്രതിരോധ കോശങ്ങള്‍ സംഘടിക്കുകയും ചെയ്യുന്നു.