എഡിറ്റര്‍
എഡിറ്റര്‍
കാനഡയില്‍ റഹ്മാന്റെ പേരില്‍ സ്ട്രീറ്റ്
എഡിറ്റര്‍
Friday 8th November 2013 12:16am

arrehmanstreet

അല്ലാ രഖാ റഹ്മാന്‍ സ്ട്രീറ്റ്. ഓസ്‌കാര്‍ ജേതാവായ ഇന്ത്യന്‍ സംഗീതഞ്ജന്‍ എ.ആര്‍ റഹ്മാന്റെ നാമധേയത്തിലുള്ള തെരുവ്. ഇത് ഇന്ത്യയിലാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇന്ത്യയിലല്ല ഈ തെരുവ്.

കാനഡയിലെ ഒന്റാരിയോയിലാണ് ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തിയുടെ പേരിലുള്ള ഈ അല്ലാ രഖാ രഹ്മാന്‍ സ്ട്രീറ്റ്.  സംഗീതം കൊണ്ട് ഇന്ത്യക്കപ്പുറത്തേക്ക് വളര്‍ന്ന സംഗീതഞ്ജനോടുള്ള ആദര സൂചകമായാണ് തെരുവിന് റഹ്മാന്റെ പേര് നല്‍കിയിരിക്കുന്നത്.

സോഷ്യല്‍ നെറ്റ് വര്‍ക്കിംങ് സൈറ്റായ ട്വിറ്റര്‍ അക്കൗണ്ടിലൂടെ റഹ്മാന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കയ്യില്‍ അല്ലാ രഖാ റഹ്മാന്‍ എന്ന ബോര്‍ഡും തൂക്കി നില്‍ക്കുന്ന ചിത്രവും തന്റെ  ട്വിറ്റര്‍ അക്കൗണ്ടില്‍ റഹ്മാന്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.

എന്റെ നഗരത്തിലേക്ക് സ്വാഗതം എന്ന കുറിപ്പുമുണ്ട്. ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്കായി ഒന്റാരിയോയിലുണ്ട് റഹ്മാന്‍. ഈ വേളയിലാണ് അധികൃതര്‍ തെരുവിന് റഹ്മാന്റെ പേര് നല്‍കിയതെന്നാണ് കരുതുന്നത്.

Advertisement