എഡിറ്റര്‍
എഡിറ്റര്‍
ഇസ്രഈലില്‍ മോദിയുടെ ചിത്രം വരയ്ക്കുന്ന തെരുവുബാലകന്‍: സംഘികളുടെ ‘തള്ള്’ പൊളിഞ്ഞത് ഇങ്ങനെ
എഡിറ്റര്‍
Thursday 6th July 2017 2:06pm

ന്യൂദല്‍ഹി: വ്യാജ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, ബി.ജെ.പിക്കും ഹൈപ്പുണ്ടാക്കാന്‍ സംഘപരിവാര്‍ പലപ്പോഴും ശ്രമിക്കാറുണ്ട്. പ്രത്യേകിച്ച് പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനവേളകളില്‍.. എന്നാല്‍ മിക്കപ്പോഴും ഈ ‘ഫോട്ടോഷോപ്പ് ഇമേജുണ്ടാക്കല്‍’ സോഷ്യല്‍ മീഡിയ കൈയ്യോടെ പിടികൂടുകയും ചെയ്യാറുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രഈല്‍ സന്ദര്‍ശന വേളയിലും മോദി അനുകൂലികള്‍ പതിവുപോലെ ‘ഫോട്ടോഷോപ്പ് തള്ളുമായി’ രംഗത്തുവന്നിരുന്നു. ഒരു ബാലന്‍ തെരുവില്‍ ചിത്രം വരയ്ക്കുന്ന ചിത്രം ഉപയോഗിച്ചായിരുന്നു പ്രചരണം. ഇസ്രഈലില്‍ മോദിയുടെ ചിത്രം വരയ്ക്കുന്ന തെരുവുബാലന്‍ എന്ന രീതിയില്‍ ഈ ചിത്രം സോഷ്യല്‍ മീഡിയകള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

മിഷന്‍ മോഡി 2019 എന്ന അക്കൗണ്ടുവഴിയാണ് പ്രധാനമായും ഈ ചിത്രം പ്രചരിപ്പിച്ചത്. എന്നാല്‍ സോഷ്യല്‍ മീഡിയ തന്നെ ഈ വ്യാജ പ്രചരണത്തിനെതിരെ തെളിവുസഹിതം രംഗത്തുവരികയായിരുന്നു.

മോദി അനുകൂലികള്‍ അവകാശപ്പെടുന്നതുപോലെ ഈ ചിത്രിത്തിലേത് ഇസ്രഈലിലെ കലാകാരനുമല്ല, അയാള്‍ വരയ്ക്കുന്നത് മോദിയേയുമല്ല. മറിച്ച് 2005ലെ ഒരു ചിത്രം ഫോട്ടോഷോപ്പില്‍ ചില മിനുക്കുപണികള്‍ നടത്തി വ്യാജ പ്രചരണത്തിന് ഉപയോഗിക്കുകയായിരുന്നു.

പാരിസിലെ സെന്റര്‍ ഓഫ് പോമ്പിഡൗവില്‍ നിന്നെടുത്ത ചിത്രമാണിത്. ഈ ചിത്രത്തിലെ ബാലന്‍ വരയ്ക്കുന്നത് ഡച്ച് പെയിന്റര്‍ ജോഹന്നാസ് വെര്‍മീറിന്റെ ഗേള്‍ വിത്ത് എ പേള്‍ ഇയറിങ് എന്ന ചിത്രമാണ്.

Advertisement