എഡിറ്റര്‍
എഡിറ്റര്‍
തിരുവനന്തപുരത്ത് നായയുടെ കടിയേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു
എഡിറ്റര്‍
Monday 22nd May 2017 7:33am

തിരുവനന്തപുരം: തിരുവനന്തപുരം പുല്ലുവിളയില്‍ നായയുടെ കടിയേറ്റ് ഒരാള്‍ മരിച്ചു. മത്സ്യത്തൊഴിലാളിയായ ജോസ്‌ക്ലിനാണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് ജോക്‌സ്‌ക്ലിന് നായയുടെ കടിയേറ്റത്. വിഴിഞ്ഞത്തിനു സമീപം പുല്ലുവിളയില്‍ വെച്ച് നായകള്‍ ഇയാളെ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.


Must Read: ബൈബിള്‍ സിനിമയാക്കിയത് ‘ഡാവിഞ്ചികോഡ്’ എന്ന പേരിലെന്ന വിചിത്ര കണ്ടെത്തലുമായി ശശികല; എം.ടി-മോഹന്‍ലാല്‍ സിനിമയ്ക്ക് മഹാഭാരതം എന്ന പേര് അനുവദിക്കില്ലെന്നും ശശികല 


തുടര്‍ന്ന് ഇയാള്‍ കടലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ശരീരം മുഴുവന്‍ കടിയേറ്റ് രക്തംവാര്‍ന്ന നിലയിലായണ് ജോസ്‌ക്ലിനെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു. എന്നാല്‍ രാവിലെ ആറുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.

ശരീരത്തില്‍ നിന്നും വലിയ തോതില്‍ രക്തംവാര്‍ന്നതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ആഗസ്റ്റില്‍ ഇതേ സ്ഥലത്ത് നായയുടെ ആക്രമണമേറ്റ് വയോധിക മരിച്ചിരുന്നു.

Advertisement