ന്യൂയോര്‍ക്ക്: ഹോട്ടല്‍ ജീവനക്കാരിയുടെ വസ്ത്രത്തില്‍ നിന്നും കണ്ടെത്തിയ ഡി.എന്‍.എ സാമ്പിള്‍ ഐ.എം.എഫ് മുന്‍ ചീഫ് ഡൊമിനിക്ക് സ്‌ട്രോസ് കാന്റേതാണെന്ന് തിരിച്ചറിഞ്ഞു. മാനഭംഗത്തിന് ശ്രമിച്ചെന്ന ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്നായിരുന്നു ഐ.എം.എഫ് മേധാവിയായ കാനിനെ അറസ്റ്റു ചെയ്തത്. ഇതേ കേസില്‍ കാന്‍ ഉപയോഗിച്ച വസ്ത്രങ്ങളിലുള്ള ഡി.എന്‍.എ പരിശോധനയും തുടരുകയാണ്.

ഹോട്ടല്‍ ജീവനക്കാരിയെ മാനഭംഗപ്പെടുത്തി എന്ന ആരോപണമാണ് കാനിനെതിരെയുള്ളത്. എന്നാല്‍ സ്‌ട്രോസ് കാന്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.