പാരീസ്:സ്ത്രീപീഡനക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഐ.എം.എഫ് മേധാവി സ്‌ട്രോസ് കാനെ റിമാന്‍ഡില്‍ വിട്ടു. കുപ്രസിദ്ധ റിക്കേഴ്‌സ് ഐലന്റ് ജയിലിലേക്കാണ് അദ്ദേഹത്തെ അയച്ചത്.

കാന്‍ നിരപരാധിയാണെന്നും തന്റെ കക്ഷിയ്ക്ക് ജാമ്യംനിഷേധിച്ച കോടതി നടപടിയില്‍ നിരാശയുണ്ടെന്നും കാനിന്റെ അഭിഭാഷകന്‍ പറഞ്ഞു. 25 വര്‍ഷംവരെ ജയില്‍ശിക്ഷ ലഭിയ്ക്കാവുന്ന ഏഴു കുറ്റകൃത്യങ്ങളാണ് കാനിനെതിരെ ചുമത്തിയിരിക്കുന്നത്.

ഇതിനിടെ കാനിനെതിരെ പീഡനക്കേസുമായി എഴുത്തുകാരി ട്രിസ്റ്റാനെ ബാനോന്‍ രംഗത്തെത്തിയിട്ടുണ്ട്. കാന്‍ ഫ്രാന്‍സിന്റെ ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യാന്‍പോയ തന്നെ അദ്ദേഹം പീഡിപ്പിച്ചുവെന്നാണ് ആരോപണം.

ഇന്നലെ അദ്ദേഹത്തെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയനാക്കി.

അടുത്ത തെരഞ്ഞെടുപ്പില്‍ ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസിയ്‌ക്കെതിരെ മത്സരിക്കാനുള്ള കാനിന്റെ മോഹം ഇതോടെ അസ്തമിക്കാനാണ് സാധ്യത.