Categories

ചൈന ഓപ്പണ്‍: സാമന്ത സ്‌ട്രോസര്‍ പുറത്ത്v

ബീജിംഗ്: ചൈന ഓപ്പണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിലെ വനിതാ വിഭാഗത്തിലെ അട്ടിമറികള്‍ തുടരുന്നു. നാട്ടുകാരിയും ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യനുമായ ലീ നാക്ക് പിന്നാലെ യു.എസ് ഓപ്പണ്‍ ജേത്രി സാമന്ത സ്‌ട്രോസറും ടൂര്‍ണ്ണമെന്റില്‍ നിന്നും തോറ്റ് പുറത്തായി.

രണ്ടാം റൗണ്ടില്‍ 2005ലെ ചാംമ്പ്യനായ റഷ്യന്‍ താരം മരിയ കിരിലെങ്കോയോടായിരുന്നു ലോക ഏഴാം നമ്പറായ സ്‌ട്രോസറുടെ തോല്‍വി. സ്‌കോര്‍: 7-5, 1-6, 7-5. രണ്ട് മണിക്കുര്‍ നീണ്ട് നിന്ന് മത്സരത്തില്‍ കിട്ടിയ ബ്രേക്ക പോയന്റുകളില്‍ ഒന്നു മാത്രമാണ് സേവ് ചെയ്യാന്‍ ആസ്‌ട്രേലിയന്‍ താരത്തിന് കഴിഞ്ഞത്.

സെറീന വില്യംസിനെ കീഴടക്കി യു.എസ് ഓപ്പണ്‍ സ്വന്തമാക്കിയതിന് ശേഷം ഇത് രണ്ടാം തലണയാണ് സ്‌ട്രോസര്‍ക്ക് തുടക്കത്തിലേ തിരിച്ചടിയേല്‍ക്കേണ്ടി വരുന്നത്. കഴിഞ്ഞയാഴ്ച നടന്ന ടോക്കിയോ ഓപ്പണിലും സ്‌ട്രോസര്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായിരുന്നു.

മറ്റ് മത്സരങ്ങളില്‍ രണ്ട് തവണ ഗ്രാന്‍സ്ലാം ടൂര്‍ണ്ണമെന്റുകളുടെ ഫൈനലുകളിലെത്തിയിട്ടുള്ള റഷ്യയുടെ മൂന്നാം സീഡ് വേര സനരോവയും ഫ്രാന്‍സിന്റെ എട്ടാം സീഡ് മരിയ ബര്‍ത്തോളിയും മൂന്നാം റൗണ്ടില്‍ കടന്നിട്ടുണ്ട്. പുരുഷ വിഭാഗത്തില്‍ ടോപ് സീഡ് ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗ ബള്‍ഗേറിയയുടെ ദിമിത്രോവിനെ തോല്‍പ്പിച്ച് രണ്ടാം റൗണ്ടില്‍ കടന്നു. സ്‌കോര്‍: 7-6(7-5), 7-5.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.