എന്റെ ജനനം ബ്രിട്ടനിലായിരുന്നു. 1835ല്‍ ഇവിടത്തെ ഗണിതശാസ്ത്ര അധ്യാപകനായിരുന്ന റോളണ്ട് ഹില്ല് രൂപീകരിച്ച അന്വേഷണസമിതിയിലാണ് ഞങ്ങള്‍ക്കുവേണ്ടിയുള്ള അദ്യ ചര്‍ച്ച വന്നത്. ഇതിനൊരു കാരണവുമുണ്ട് കെട്ടോ. അന്ന് ഏകീകൃതമായ ഒരു തപാല്‍ നിരക്കോ സമ്പ്രദായമോ ഇല്ലായിരുന്നു. കൂടാതെ എഴുത്തയക്കുമ്പോള്‍ അയക്കുന്നയാളും എഴുത്തുകിട്ടുന്നയാളും പൈസ നല്‍കുകയും വേണം. ഇത് മുതലാക്കി ചില വിരുതന്‍മാര്‍ സര്‍ക്കാറിനെ എഴുത്തയച്ച് പറ്റിക്കാനും തുടങ്ങി.

ആ സമയത്താണ് റോളണ്ട് ഹില്‍ ചേട്ടന്‍ എഴുത്തയക്കുന്നതിനുമുന്‍പ് തന്നെ പണം ഈടാക്കുന്ന സമ്പ്രദായം വേണമെന്ന് നിര്‍ബന്ധം പിടിച്ചത്. അങ്ങനെ 1837ല്‍ സര്‍ക്കാര്‍ റോളണ്ട് ചേട്ടന്റെ നിര്‍ദേശം അംഗികരിച്ചു. 1840 മേയ് ആറിന് ഞാന്‍ ജനിക്കുകയും ചെയ്തു. പെനി ബ്ലാക്ക് എന്നായിരുന്നു അന്ന് എന്റെ പേര്. വിക്ടോറിയ രാഞ്ജിയുടെ ചിത്രമാണ് പെനി ബ്ലാക്കിലുണ്ടായിരുന്നത്. ലോകത്ത് രണ്ടാമതായി സ്റ്റാംപ് ഇറക്കിയ രാജ്യം ബ്രസീലായിരുന്നു.

ഇന്ന് എനിക്ക് ഡിമാന്റ് കുറഞ്ഞു.മൊബൈലും ഇന്റര്‍നെറ്റും വന്നതില്‍ പിന്നെ പഴയപോലെ തിരക്കും ഇല്ലാതായി. എന്നാലും ചിലര്‍ക്ക് ഇപ്പോഴും ഞാന്‍ തന്നെ മതി