എഡിറ്റര്‍
എഡിറ്റര്‍
ഉച്ചനീചത്വത്തിനെതിരെ പോരാടിയ ചമ്പല്‍ക്കാടിന്റെ റാണി
എഡിറ്റര്‍
Friday 10th January 2014 2:38pm

തീര്‍ത്തും ദരിദ്രമായിരുന്നു ഫൂലന്റെ ഗ്രാമം. ഫ്യൂഡലിസത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയരായിരുന്ന ഗ്രാമവാസികള്‍. ജാതിവ്യവസ്ഥകള്‍ ഉച്ചിയില്‍ നിലനിന്നിരുന്ന ആ കാലത്ത് ഒരു ദളിത് കുടുംബം നേരിടേണ്ടിവന്ന എല്ലാ യാതനകള്‍ക്കും ഫൂലന്റെ കുടുംബവും വിധേയമായിരുന്നു.


phoolan-devi-580

line
ഹെര്‍ സ്റ്റോറി/  വീണ ചിറക്കല്‍

line

ഉത്തര്‍പ്രദേശിലെ ജലൗല്‍ ജില്ലയിലെ ഗുരാ കാ പര്‍വാ എന്ന ചെറിയ ഗ്രാമത്തിലായിരുന്നു ബണ്ഡിറ്റ് ക്വീന്‍ എന്ന്  പരക്കെ അറിയപ്പെടുന്ന ഫൂലന്‍ദേവിയുടെ ജനനം. ചമ്പല്‍ക്കാടുകളെ വിറപ്പിച്ച കാടിന്റെ റാണി. കാട്ടുകൊള്ളക്കാരിയെന്ന നിലയില്‍ വാര്‍ത്തയിലെത്തി പിന്നീട് എം.പിയായി മാറി അവസാനം ശത്രുക്കളാല്‍ വധിക്കപ്പെട്ട സംഭവബഹുലമായ ജീവിതത്തിനുടമ.

ശ്രീദേവി ദിന്നിന്റെയും ഭാര്യ മൂലാ ദേവിയുടെയും നാലാമത്തെയും ഏറ്റവും ഇളയതുമായ പുത്രിയായിരുന്നു ഫൂലന്‍. മല്ലാഹ് ജാതിയില്‍ വളരെ നിര്‍ധനരായ കുടുംബത്തിലായിരുന്നു ഫൂലന്റെ ജനനം.

തീര്‍ത്തും ദരിദ്രമായിരുന്നു ഫൂലന്റെ ഗ്രാമം. ഫ്യൂഡലിസത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയരായിരുന്ന ഗ്രാമവാസികള്‍. ജാതിവ്യവസ്ഥകള്‍ ഉച്ചിയില്‍ നിലനിന്നിരുന്ന ആ കാലത്ത് ഒരു ദളിത് കുടുംബം നേരിടേണ്ടിവന്ന എല്ലാ യാതനകള്‍ക്കും ഫൂലന്റെ കുടുംബവും വിധേയമായിരുന്നു.

ബാല്യം വിട്ടുമാറുന്നതിന് മുമ്പെ തന്നേക്കാള്‍ ഏറെ പ്രായം കൂടിയ പുരുഷനെ വിവാഹം കഴിച്ച ഫൂലന് ഭര്‍തൃഗൃഹത്തിലെ പീഡനം ദുസ്സഹമായിരുന്നു. ശാരീരിക ഉപദ്രവത്തിന് പുറമെ  നിരന്തരമായ പട്ടിണിയും അവര്‍ക്കനുഭവിക്കേണ്ടി വന്നു.phoolan-devi

പീഡനത്തില്‍ മനംമടുത്ത് അധികം താമസിയാതെ ഫൂലന്‍ തന്റെ ഗൃഹത്തിലേക്ക് തന്നെ തിരിച്ചെത്തി. അതിനുശേഷം സോഷ്യല്‍ ഔട്ട്കാസ്റ്റ് ആയി അവര്‍ ബ്രാന്‍ഡ് ചെയ്യപ്പെടുകയാണുണ്ടായത്.

ഭൂമിയില്‍ നിന്നുള്ള ആദായം മാത്രമായിരുന്നു ജീവിതവൃത്തിക്കായി ഫൂലന്റെ കുടുംബത്തിലുണ്ടായിരുന്നത്. എന്നാല്‍ അതും ഫൂലന്റെ അച്ഛന്റെ സഹോദരന്റെ മകനും അമ്മാവന്റെ മകനും പിടിച്ചടക്കിയതോടെ നിസ്സഹായമായ കുടുംബത്തെ സംരക്ഷിക്കാന്‍ ഒരു സ്ത്രീ എന്ന പരിമിതിക്കപ്പുറം നിന്നുകൊണ്ട് പോരാടിയെങ്കിലും ബന്ധുക്കളുടെ സ്വാധീനം ഫൂലനെ ജയിലിനുള്ളിലെത്തിച്ചു.

ബന്ധുവിന്റെ വീട്ടില്‍ മോഷണം നടത്തി എന്ന കള്ളക്കേസില്‍ കുടുക്കിയായിരുന്നു അത്.

പിന്നീട് നാട്ടിലേക്ക് തിരിച്ചുവന്ന ഫൂലനെ ഒരു കൂട്ടം ബണ്ഡിറ്റുകള്‍ തട്ടിക്കൊണ്ടുപോയതോടെയാണ് ഫൂലന്റെ ജീവിതം മാറിമറിഞ്ഞത്. എന്നാല്‍ ക്രമേണ ഫൂലന്‍ ആ സംഘത്തിന്റെ ഭാഗമാകുകയും അതിലെ സംഘാംഗത്തെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു.

സംഘത്തിന്റെ നേതാവ് ആയ ബാബു  ഗുജ്ജറിന് ഫൂലന്‍ ദേവിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. അതില്‍ നിന്ന് അവളെരക്ഷിച്ച വിക്രം മല്ലയാണ് പിന്നീട് ഫൂലന്റെ ജീവിത പങ്കാളിയായത്.

പിന്നീട് വിക്രം ബാബു ഗുജ്ജാറിനെ വധിക്കുകയും സംഘത്തിന്റെ നേതാവാകുകയും ചെയ്തു. വിക്രമിന്റെയും സംഘത്തിന്റെയും പിന്തുണയോടെ ഫൂലന്‍ തന്റെ മുന്‍ ഭര്‍ത്താവിന്റെ നാട്ടിലെത്തി അയാളെ വലിച്ചിഴക്കുകയും ഇനിയൊരാളും ബാലികമാരെ വിവാഹം ചെയ്യരുതെന്ന താക്കീത് നല്‍കുകയും ചെയ്തു.
അടുത്ത പേജില്‍ തുടരുന്നു

Advertisement