Categories

ബള്‍ബ് കത്തിയ കഥ


എന്നാല്‍ ബള്‍ബ് കണ്ടുപിടിച്ച ആദ്യ വ്യക്തി എഡിസണല്ല. ബള്‍ബ് കണ്ടുപിടിച്ച ഒരേയൊരു വ്യക്തിയും അദ്ദേഹമല്ല. അതിനെക്കുറിച്ച് പിന്നെപ്പറയാം. ഒന്നു മാത്രം.. വ്യാവസായികാടിസ്ഥാനത്തില്‍ വിജയകരമായ വൈദ്യുതി ബള്‍ബ് കണ്ടുപിടിച്ചയാളാണ് എഡിസന്‍. ആദ്യം ഇന്‍കാന്‍ഡസന്റ് ബള്‍ബ് എന്താണെന്ന് നോക്കാം.


bulb

line

പ്യൂപ്പ /ആഷ രാജു

line

തോല്‍വിയെ പേടിയുണ്ടോ ? എന്തെങ്കിലും ചെയ്യുമ്പോള്‍

ഇത് ശരിയാകുമോ…ശരിയായില്ലെങ്കില്‍ എന്തു ചെയ്യും…മറ്റുള്ളവര്‍ എന്ത് പറയും…അങ്ങനെ ചിന്തിക്കാറുണ്ടോ?

വിജയിച്ചോ പരാജയപ്പെട്ടോ എന്നത് രണ്ടാമത്തെ കാര്യം. പരിശ്രമിക്കുക എന്നതാണ് പ്രധാനം.

ചിലര്‍ പരാജയങ്ങളില്‍ മനം മടുത്ത് പിന്‍വാങ്ങും. മറ്റു ചിലരാകട്ടെ തെറ്റുകളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് വീണ്ടും വീണ്ടും അതിനായി പരിശ്രമിക്കും.

ഒരു കാര്യത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ അത് ലഭിക്കുക തന്നെ ചെയ്യുമെന്നാണ് മഹാന്‍മാര്‍ പറഞ്ഞിട്ടുള്ളത്.

പരാജയങ്ങളില്‍ തകര്‍ന്ന് പിന്‍മാറുന്നവരും മറ്റുള്ളവരെയും സാഹചര്യങ്ങളെയും പഴിച്ച് ഒഴിഞ്ഞുമാറുന്നവരും ജീവിതത്തില്‍ വിജയിച്ചതായി ഇതുവരെ കേട്ടിട്ടില്ല. പരാജയം വിജയത്തിന്റെ മുന്നോടിയാണെന്ന് പഴമക്കാര്‍ വെറുതെ പറയുന്നതല്ല.

മനുഷ്യകുലത്തിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച പല കണ്ടുപിടുത്തങ്ങള്‍ക്ക് പിന്നിലും ഇങ്ങനെ ഒട്ടേറെ പരാജയങ്ങളുടെ നീണ്ട കഥ തന്നെയുണ്ട്.

അത്തരമൊന്നിന്റെ കഥയാണിത്.

ഇന്‍കാന്‍ഡസന്റ് ബള്‍ബ് കണ്ടിട്ടുണ്ടോ?  സി.എഫ്.എല്ലുകളും ട്യൂബ് ലൈറ്റുകളും അരങ്ങിലെത്തുന്നതിന് മുമ്പ് ഇവരായിരുന്നു താരം.

ബള്‍ബ് കണ്ടുപിടിച്ചത് ആര് എന്ന ചോദ്യത്തിന് നാമെല്ലാവും ഉത്തരം നല്‍കും. എഡിസണ്‍.

എന്നാല്‍ ബള്‍ബ് കണ്ടുപിടിച്ച ആദ്യ വ്യക്തി എഡിസണല്ല. ബള്‍ബ് കണ്ടുപിടിച്ച ഒരേയൊരു വ്യക്തിയും അദ്ദേഹമല്ല. അതിനെക്കുറിച്ച് പിന്നെപ്പറയാം.

ഒന്നു മാത്രം.. വ്യാവസായികാടിസ്ഥാനത്തില്‍ വിജയകരമായ വൈദ്യുതി ബള്‍ബ് കണ്ടുപിടിച്ചയാളാണ് എഡിസന്‍.

ആദ്യം ഇന്‍കാന്‍ഡസന്റ് ബള്‍ബ് എന്താണെന്ന് നോക്കാം.

edisonലോഹക്കമ്പികള്‍ ചൂടാകുമ്പോള്‍ ചുട്ടുപഴുത്ത് അതിന്റെ നിറം മാറുന്നത് കണ്ടിട്ടില്ലേ? അതു തന്നെയാണ് ബള്‍ബിലും സംഭവിക്കുന്നത്.

ഒരു ചെറിയ ലോഹക്കമ്പിയിലൂടെ വൈദ്യുതി കടത്തി വിടുകയും അത് ഒരു പ്രത്യേക പരിധി വരെ ചൂടാകുമ്പോള്‍ പ്രകാശം പുറപ്പെടുവിക്കുകയുമാണ് ബള്‍ബിന്റെ രഹസ്യം.

ലോകത്തില്‍ ആദ്യത്തെ വൈദ്യുത ബള്‍ബ് കണ്ടുപിടിച്ചത് ഹംഫ്രി ഡേവി ആയിരുന്നു. ബാറ്ററി കണ്ടുപിടിച്ച അതേയാള്‍ തന്നെ.

അദ്ദേഹം കണ്ടുപിടിച്ച ബാറ്ററിയും കുറച്ച് വയറുകളും ഒരു കഷ്ണം കാര്‍ബണുമായി ബന്ധിപ്പിച്ചപ്പോള്‍ കാര്‍ബണ്‍ ജ്വലിച്ചു പ്രകാശം പരത്തി.

അതായിരുന്നു ആദ്യത്തെ വൈദ്യുതി വെളിച്ചം. ഇലക്ട്രിക് ആര്‍ക് ലാമ്പ് എന്നാണ് ഈ കണ്ടുപിടുത്തം അറിയപ്പെട്ടത്.

1878 മുതല്‍ 1880 വരെയുള്ള ചുരുങ്ങിയ കാലത്തിനുള്ളില്‍ തോമസ് ആല്‍വാ എഡിസണ്‍ മൂവായിരം വ്യത്യസ്ത പരീക്ഷണങ്ങളാണ് നടത്തിയത്.

ഗ്ലാസ് ഉരുക്കാനായി അദ്ദേഹത്തിന് സ്വന്തമായി ഒരു ഫാക്ടറി തന്നെയുണ്ടായിരുന്നു. ബള്‍ബ് എന്ന സ്വപ്‌നത്തിലേയ്ക്ക് എത്താനായി അദ്ദേഹം  പല രൂപത്തിലും പല സ്വഭാവത്തിലുമുള്ള ഗ്ലാസ് ഉപയോഗിച്ച് നിരവധി രൂപങ്ങളും ഉണ്ടാക്കി.

അതുവരെ ഉപയോഗിച്ചിരുന്ന ആര്‍ക് ലാമ്പുകളില്‍ പ്രതിരോധം കുറഞ്ഞ ലോഹങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഒരു തടസവുമില്ലാതെ വൈദ്യുതി കടന്നു പോകുന്നതിനാല്‍ അവ ചൂടായി വെളിച്ചം പുറപ്പെടുവിക്കാന്‍ വളരെ കൂടുതല്‍ വൈദ്യുതി ആവശ്യമായിരുന്നു.

ഈ പ്രശ്‌നം മറികടക്കുകയായിരുന്നു ആദ്യ വെല്ലുവിളി.

ജനുവരി 1879 ആയപ്പോഴേയ്ക്കും ഉയര്‍ന്ന പ്രതിരോധ ശക്തിയുളള ലോഹമുപയോഗിച്ച് ബള്‍ബ് നിര്‍മിക്കുന്നതില്‍ എഡിസണ്‍ വിജയിച്ചു കഴിഞ്ഞിരുന്നു. വായുശൂന്യമായ ഒരു ഗ്ലാസ് ബള്‍ബിനുള്ളില്‍ നേര്‍ത്ത പ്ലാറ്റിനം കമ്പിയാണ് ഫിലമെന്റായി അദ്ദേഹം ഉപയോഗിച്ചത്. കമ്പി ഉരുകാതിരിക്കുന്നതിന് വേണ്ടിയാണിത്.

എങ്കിലും അതിന് വളരെ കുറച്ച് മണിക്കൂറുകളുടെ ആയുസ്സു മാത്രമേ ഉണ്ടായിരുന്നുള്ളു. അപ്പോഴേയ്ക്കും ഫിലമെന്റ് ഉരുകും.

ഈ പ്രശ്‌നം പരിഹരിക്കാനായി ആയിരക്കണക്കിന് വസ്തുക്കള്‍ അദ്ദേഹം ഫിലമെന്റായി പരീക്ഷിച്ചു നോക്കി.

ഇന്ന് ഫിലമെന്റായി ഉപയോഗിക്കുന്ന ടങ്സ്റ്റണ്‍ അന്ന് അദ്ദേഹത്തിന്റെ ശ്രദ്ധയിലും വന്നിരുന്നു. എന്നാല്‍ അന്ന് ലഭ്യമായ ഉപകരണങ്ങള്‍ ഉപയോഗിച്ച്  കടുപ്പമേറിയ ടങ്സ്റ്റണ്‍ ലോഹത്തെ ഫിലമെന്റാക്കി മാറ്റാന്‍ സാധിക്കുമായിരുന്നില്ല.
അടുത്ത പേജില്‍ തുടരുന്നു

Page 1 of 212