എഡിറ്റര്‍
എഡിറ്റര്‍
അമേരിക്കയെ ഭീതിയിലാഴ്ത്തി ഐസക് കൊടുങ്കാറ്റ്: പത്ത് പേര്‍ മരിച്ചു
എഡിറ്റര്‍
Monday 27th August 2012 12:29pm

ഫ്‌ളോറിഡ: അമേരിക്കയില്‍ നാശം വിതച്ച് ഐസക് കൊടുങ്കാറ്റ് എത്തി. പേമാരിയിലും തുടര്‍ന്നുണ്ടായ മഴയിലും പത്ത് പേര്‍ മരിച്ചു. ഹെയ്തിയില്‍ എട്ടുപേരും ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ രണ്ടു പേരുമാണ് മരിച്ചത്.

Ads By Google

രണ്ട് ദിവസത്തിനുള്ളില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് നാഷണല്‍ ഹരികെയ്ന്‍ സെന്റര്‍ (എന്‍.എച്ച്.സി) നല്‍കുന്ന മുന്നറിയിപ്പ്.

അമേരിക്കയില്‍ കാറ്റിനെ ഭയന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണം വരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിര്‍ത്തിവച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ഫ്‌ളോറിഡയിലേക്ക് തിരിക്കാനിരുന്ന അലബാമ ഗവര്‍ണര്‍ റോബര്‍ട്ട് ബെന്റലിയും ലൂസിയാന ഗവര്‍ണര്‍ ബോബി ജിന്‍ഡാളും തീരുമാനം മാറ്റിവെച്ചു.

105 കിലോമീറ്റര്‍ വേഗതയിലെത്തുന്ന കൊടുങ്കാറ്റ് ലൂസിയാന, മിസിസിപ്പി, അലബാമ എന്നിവിങ്ങളിലും നാശം വിതച്ചേക്കുമെന്നാണ് സൂചന. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുതുടങ്ങി.

നാല് സംസ്ഥാനങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. നൂറുകണക്കിന് വിമാനസര്‍വീസുകളും എണ്ണ, വാതക ഉത്പാദനവും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ക്രൂഡ് ഓയിലിന്റെ വില ഉയരാനും സാധ്യതയുണ്ടെന്നാണ് അറിയുന്നത്.

ജനങ്ങള്‍ പരിഭ്രാന്തരാവേണ്ടതില്ലെന്നും വേണ്ട മുന്‍കരുതല്‍ നടപടികള്‍ എടുത്തിട്ടുണ്ടെന്നും യു.എസ് ഭരണകൂടം അറിയിച്ചിട്ടുണ്ട്.

അതേസമയം, ദക്ഷിണ കൊറിയയും ചുഴലിക്കാറ്റ് ഭീഷണി നേരിടുകയാണ്. ജപ്പാന്‍ തീരത്ത് വീശിയടിച്ച ബൊലവെന്‍ ചുഴലിക്കാറ്റ് ദക്ഷിണ കൊറിയന്‍ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

Advertisement