ഗ്വാട്ടിമാല സിറ്റി: മധ്യ അമേരിക്കയിലും മെക്‌സിക്കോയുടെ പസഫിക് തീരത്തും കനത്ത മഴയെ തുടര്‍ന്നുണ്ടായ കൊടുങ്കാറ്റില്‍ 29 പേര്‍ മരിച്ചു. ആയിരക്കണക്കിനാളുകള്‍ വീടുപേക്ഷിച്ച് പാലായനം ചെയ്തു. മധ്യ അമേരിക്കയില്‍ മാത്രം 24 പേര്‍ മരിക്കുകയും 60,000ത്തോളം പേര്‍ ദുരിതത്തിലുമാണ്. മെക്‌സിക്കോയില്‍ അഞ്ചു പേര്‍ മരിക്കുകയും 4000 പേര്‍ ഭവനരഹിതരാവുകയും ചെയ്തു.

മെക്‌സിക്കോയില്‍ ജോവ ചുഴലിക്കാറ്റിലും മഴയിലും അഞ്ചു പേര്‍ മരിച്ചു. നാലായിരത്തോളം പേര്‍ ഭവനരഹിതരായി. കൊടുക്കാറ്റിനെ തുടര്‍ന്ന് വെള്ളപ്പൊക്കവും രൂക്ഷമായി.

Subscribe Us:

ഗ്വാട്ടിമാലയില്‍ കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും 15 പേര്‍ മരിച്ചു. നാലുപേരെ കാണാതായി.

മഴയെ തുടര്‍ന്ന് കനത്ത മണ്ണിടിച്ചിലും പലയിടങ്ങളിലായി ഉണ്ടായി. വൈദ്യുതി ബന്ധവും വിച്‌ഛേദിക്കപ്പെട്ടു. നിരവധി വീടുകളും പാലങ്ങളും തകര്‍ന്നു. ഇതോടെ ഗതാഗതവും തടസ്സപ്പെട്ടു.