എഡിറ്റര്‍
എഡിറ്റര്‍
ധൈര്യമുണ്ടെങ്കില്‍ നേര്‍ക്ക്‌നേര്‍ നിന്ന് സംസാരിക്കൂ; അല്ലാതെ ജനങ്ങളെ ഇളക്കി വിടരുത്; കെജ്‌രിവാളിനെ വെല്ലുവിളിച്ച് റോബര്‍ട്ട് വദ്ര
എഡിറ്റര്‍
Thursday 9th March 2017 1:37pm

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ ആഞ്ഞടിച്ച് ബിസിനസുകാരനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകനുമായ റോബര്‍ട്ട് വദ്ര.

കെജ്‌രിവാള്‍ ജനങ്ങളെ തനിക്കെതിരെ തിരിച്ചുവിടുകയാണെന്നും പറയാനുള്ള കാര്യങ്ങള്‍ മുഖത്ത് നോക്കി പറയാനുള്ള മാന്യത കെജ്‌രിവാള്‍ കാണിക്കണമെന്നും റോബര്‍ട്ട് വദ്ര പറയുന്നു.

ദല്‍ഹി മുഖ്യമന്ത്രിയുടെ ഡിക്ഷ്ണറിയില്‍ രേഖപ്പെടുത്തിയ ചില പേരുകളില്‍ ആദ്യത്തേതാണ് തന്റേത്. നേരിട്ട് കണ്ടാല്‍ അദ്ദേഹത്തെ താന്‍ ജീവനോടെ തിന്ന കളയുമെന്നാണ് അദ്ദേഹം എന്നെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

എന്നെ സംബന്ധിച്ച് അദ്ദേഹം വലിയൊരു ഒഴിയാബാധയാണ്. എനിക്ക് അദ്ദേഹത്തോട് ഒരു കാര്യം മാത്രമേ പറയാനുള്ളു. ദയവുചെയ്ത് നേരിട്ട് വന്ന് പറയാനുള്ള കാര്യങ്ങള്‍ സംസാരിക്കണം. അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ വിധ ആശംസയും നേരുന്നെന്നും വദ്ര പറുന്നു.

കഴിഞ്ഞ ദിവസം ദല്‍ഹി അസംബ്ലിയില്‍ കെജ്‌രിവാള്‍ വദ്രയ്‌ക്കെതിരെ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. നിങ്ങള്‍ക്ക് സത്യേന്ദര്‍ ജെയിനിനെ അറസ്റ്റ് ചെയ്യാം.


Dont Miss തനിക്ക് നേരെ പ്രതിപക്ഷാംഗം ആക്രോശിച്ചെന്ന് പിണറായി; പരിധി ലംഘിക്കുന്ന നിലപാട് ഉണ്ടാകരുതെന്നും മുഖ്യമന്ത്രി


ഷീലാ ദീക്ഷിതിനെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. റോബര്‍ട്ട് വദ്രക്കെതിരെ ഒരു ചെറുവിരലെങ്കിലും അനക്കാന്‍ മോദി തയ്യാറായാല്‍ താങ്കല്‍ താങ്കല്‍ 56 ഇഞ്ച് നെഞ്ചളവുള്ള വ്യക്തിയാണെന്ന് ഞാന്‍ അംഗീകരിക്കാം- ഇതായിരുന്നു കെജ്‌രിവാളിന്റെ വാക്കുകള്‍.

മുഖ്യമന്ത്രിയായി തന്നെ തിരഞ്ഞെടുത്ത ജനങ്ങളോട് മോദി പ്രതികാരം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തങ്ങളുടെ ഓരോ പ്രവര്‍ത്തനങ്ങളും മോദി തടയുന്നു. എന്നാല്‍ ഏത് പ്രതിസന്ധിയേയും മറികടന്ന് ജനങ്ങള്‍ക്ക് വേണ്ടി നല്ല പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

Advertisement