എഡിറ്റര്‍
എഡിറ്റര്‍
‘വെജിറ്റേറിയന്‍’ സമൂഹത്തെ നിര്‍മ്മിക്കുന്നത് അവസാനിപ്പിക്കൂ; മുംബൈക്കാരോട് രാജ് താക്കറെ
എഡിറ്റര്‍
Saturday 29th April 2017 2:05pm

 

മുംബൈ: നാടിനെ വെജിറ്റേറിയന്‍ സമൂഹമാക്കി മാറ്റുന്നത് അവസാനിപ്പിക്കണമെന്ന് മഹാരാഷ്ട്ര നവ നിര്‍മ്മണ്‍ സേന നേതാവ് രാജ് താക്കറേ. മാസാഹാരം കഴിക്കുന്നവര്‍ക്ക് കൂടി ഫ്‌ളാറ്റുകള്‍ വില്‍ക്കണമെന്ന് അദ്ദേഹം സിറ്റിയിലെ ബില്‍ഡേഴ്‌സിനോട് ആവശ്യപ്പെടുകയും ചെയ്തു.


Also read കുട്ടികളൊന്നും ആയില്ലേ..; ചോദ്യം ചോദിച്ചവന്റെ വായടപ്പിച്ച് വിദ്യാബാലന്റെ ചൂടന്‍ മറുപടി 


ഭക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന വിവേചനങ്ങളോടുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കുന്നതായിരുന്നു മഹാരാഷ്ട്ര നവ നിര്‍മ്മണ്‍ സേന നേതാവിന്റെ പ്രസ്താവനകള്‍. നഗരത്തിലും ഭക്ഷണത്തിന്റെ പേരിലുള്ള വിഭാഗിയത ആരംഭിച്ചതോടെയാണ് പ്രത്യക്ഷ പ്രസ്താവനയുമായ് രാജ് താക്കറെ രംഗത്തെത്തിയത്.

സസ്യാഹാരം കഴിക്കുന്നവര്‍ക്ക് മാത്രം ഫ്‌ളാറ്റുള്‍ വില്‍ക്കുന്ന നടപടി നഗരത്തില്‍ ആരംഭിച്ചെന്ന വിലയിരുത്തലില്‍ സംഘടന കെട്ടിട നിര്‍മ്മാതാക്കളോട് മാംസാഹാരം കഴിക്കുന്നവര്‍ക്ക് കൂടി കെട്ടിടങ്ങള്‍ വില്‍ക്കാന്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് കത്തയക്കുകയും ചെയ്തു.

മാംസാഹരം കഴിക്കുന്നവര്‍ക്ക് ഫ്‌ളാറ്റുകള്‍ വില്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടയുമെന്ന മുന്നറിയിപ്പോടെയാണ് കത്തുകള്‍.

‘മാംസാഹരം കഴിക്കുന്നതിന്റെ പേരില്‍ നിങ്ങള്‍ ഫ്‌ളാറ്റുകള്‍ വില്‍ക്കുന്നില്ലെന്ന പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള വിവേചനങ്ങള്‍ ഇനി ആവര്‍ത്തിക്കുകയില്ലെന്നും എല്ലാവര്‍ക്കും ഫ്‌ളാറ്റുകള്‍ വില്ക്കുമെന്നും നിങ്ങള്‍ എഴുതി നല്‍കണം. ഇത്തരത്തിലുള്ള കത്ത് നിങ്ങള്‍ തരാന്‍ തയ്യാറാവുന്നില്ലെങ്കില്‍ നിങ്ങളെ ഒരു പാഠം ഞങ്ങള്‍ പഠിപ്പിക്കും’ ശിവസേന നിര്‍മ്മാതാക്കള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

ചില നിര്‍മ്മാതാക്കള്‍ തങ്ങള്‍ ഇത്തരത്തില്‍ വിവേചനം നടത്തുന്നില്ലെന്ന ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന പ്രാദേശിക നേതാവ് പറയുന്നു. നവ നിര്‍മ്മാണ്‍ സേന നല്‍കിയ കത്തില്‍ ഒരു വിഭാഗത്തെയും കുറിച്ച് പരാമര്‍ശിക്കുന്നില്ലെങ്കിലും ഗുജറാത്തി മാര്‍വാരി വിഭാഗങ്ങളെയാണ് കത്തിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

Advertisement