എഡിറ്റര്‍
എഡിറ്റര്‍
പളനിസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പനീര്‍ശെല്‍വത്തിന്റെ വീടിന് കല്ലേറ്
എഡിറ്റര്‍
Thursday 16th February 2017 7:13pm

 

ചെന്നൈ: എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്റെ വീടിനു നേരെ കല്ലേറ്. പനീര്‍ശെല്‍വത്തിന്റെ ഗ്രീന്‍വോയ്‌സ് റോഡിലെ വീടിനു നേരെയാണ് കല്ലേറുണ്ടായത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.


Also read തകര്‍ക്കേണ്ടത് കലാലയങ്ങളിലെ എസ്.എഫ്.ഐയുടെ ഇടിമുറികള്‍: എ.ഐ.എസ്.എഫ് 


ശശികല അനുകൂലികളാണ് കല്ലേറിനു പിന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പളനിസ്വാമിക്കൊപ്പം അവകാശവാദം ഉന്നയിച്ച വ്യക്തിയാണ് എ.ഐ.എ.ഡി.ഏം.കെ മുന്‍ ട്രഷറര്‍ കൂടിയായ പനീര്‍ശെല്‍വം. പളനിസ്വാമിയെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചപ്പോള്‍ ധര്‍മ്മയുദ്ധം തുടരുമെന്ന് പനീര്‍ശെല്‍വം വ്യക്തമാക്കിയിരുന്നു.

പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും നിയന്ത്രണം ഒരു കുടുംബം കയ്യില്‍ വയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും നേതൃത്വത്തിന്റെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുമെന്നും പനീര്‍ശെല്‍വത്തിന്റെ അനുയായികളും വ്യക്തമാക്കിയിട്ടുണ്ട്.

Advertisement