ന്യൂദല്‍ഹി: കശ്മീര്‍ താഴ്‌വരയില്‍ സമാധാനം കൊണ്ടുവരാന്‍ കല്ലെറിയുന്നവരെ വെടിവെച്ചുകൊല്ലണമെന്ന് കേന്ദ്രമന്ത്രി. കേന്ദ്ര വ്യവസായ മന്ത്രി ചാന്ദര്‍ പ്രകാശ് ഗംഗയാണ് ഇങ്ങനെ പറഞ്ഞത്.

Subscribe Us:

‘അവര്‍ ചതിയന്മാരാണ്. അവര്‍ ഇവിടെ ജീവിക്കുന്നവരായാലും പാകിസ്ഥാനില്‍ നിന്നുവന്നവരായാലും അവരെ ബുള്ളറ്റുകള്‍ കൊണ്ടാണ് നേരിടേണ്ടത്. ബുള്ളറ്റുകള്‍ ഇല്ലെങ്കില്‍ കുറഞ്ഞത് അവരെ കാനുകള്‍ കൊണ്ട് മര്‍ദ്ദിച്ചെങ്കിലും ശിക്ഷിക്കണം.’ മന്ത്രി ലൈവ് ക്യാമറയ്ക്കു മുമ്പില്‍ ഇങ്ങനെ പറഞ്ഞതായി ഗ്രേറ്റര്‍ കാശ്മീര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഒരിക്കല്‍ നല്ല അടികിട്ടിയാല്‍ പിന്നെ ഈ യുവാക്കള്‍ കല്ലെറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ എന്ത് സ്വാതന്ത്ര്യമാണ് അവര്‍ ആവശ്യപ്പെടുന്നത്?’ മന്ത്രി ചോദിക്കുന്നു.

ഷൂകൊണ്ട് നല്ല അടി കിട്ടിയില്ലെങ്കില്‍ ഇവര്‍ ഈ ‘പൈശാചിക കൃത്യ’ത്തില്‍ നിന്നും പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.