Categories

സ്റ്റോക്‌ഹോം: ബഹ്‌റൈനും ഖത്തറും ഇന്ത്യക്കെതിരെ

stockholm indian standസ്‌റ്റോക്ക്‌ഹോം: എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരെയുള്ള ഇന്ത്യന്‍ നിലപാടിന് സ്റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ തിരിച്ചടി.  ഇന്ത്യയുടെ നിലപാട് ഏഷ്യ,പെസിഫിക് രാജ്യങ്ങളുടെ നിലപാടായി അവതരിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളാണ് പരാജയപ്പെട്ടത്. ബഹ്‌റൈന്‍,ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യന്‍ നിലപാടിനെ എതിര്‍ത്തത്.

എന്‍ഡോസള്‍ഫാന്‍ ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്നില്ലെന്ന ഇന്ത്യന്‍ വാദമാണ് എതിര്‍ക്കപ്പെട്ടത്. വിഷയം വോട്ടിനിടുന്നത് എതിര്‍ക്കാന്‍ മറ്റ് രാജ്യങ്ങളുടെ മേല്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കയാണ്. വോട്ടിങ് മൂന്നാം ലോക രാജ്യങ്ങളുടെ പരമാധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നാണ് ഇന്ത്യ വിശദീകരിക്കുന്നത്.

മേഖലയാ യോഗത്തില്‍ വനം പരിസ്ഥിതി മന്ത്രാലയമാണ് ഇന്ത്യന്‍ നിലപാട് പ്രഖ്യാപിച്ചത്. ഇന്നലെ തന്നെ മേഖലാ യോഗത്തില്‍ ഇന്ത്യ നിലപാട് വിശദീകരിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ നിലപാട് മേഖലയുടെ നിലപാടായി അവതരിപ്പിക്കാനുള്ള നീക്കത്തെ ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ ശക്തമായി എതിര്‍ക്കുകയായിരുന്നു.

എന്‍ഡോസള്‍ഫാന് അനുകൂലമായി ഒമ്പതോളം വാദങ്ങളാണ് ഇന്ത്യ മുന്നോട്ട് വെച്ചത്. അതില്‍ ഏഴാമത്തെതായി പറയുന്നത് എന്‍ഡോസള്‍ഫാന്‍ ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്നാണ്. ഈ നിലപാടിനെയാണ് മറ്റ് രാജ്യങ്ങള്‍ രൂക്ഷമായി എതിര്‍ത്തത്. മേഖല തിരിച്ചുള്ള യോഗം തുടരുകയാണ്. നേരത്തെ ആഫ്രിക്ക, ലാറ്റിനമേരിക്ക മേഖലാ യോഗങ്ങളില്‍ എന്‍ഡോസള്‍ഫാന് എതിരായ നിലപാടാണ് ഉണ്ടായത്.

4 Responses to “സ്റ്റോക്‌ഹോം: ബഹ്‌റൈനും ഖത്തറും ഇന്ത്യക്കെതിരെ”

 1. Manoj

  നന്നായി . കേന്ദ്രത്തിന്റെ അഹങ്ങരത്തിന് കിട്ടിയ ശിഖ്ഷ

 2. joby george thodupuzha

  സ്വന്തം രാജ്യത്തു നടക്കുന്ന പ്രടിശേടങ്ങളെ അവഗണിച്ചു ഗോവെര്‍മെന്റ്റ് ഉയര്‍ത്തുന വാദങ്ങള്‍ നിലനില്കുന്നതാണോ ….? അടികാരികള്‍ ഒന്ന് കണ്ണ് തുറന്നു കാസര്കൊടെ വയനാട്‌ ഇടുക്കി തുടങ്ങിയ ജില്ലകളിലേക്കും നോക്കുനത് നന്നായിരിക്കും . എഗ്യ്പ്റ്റ് നമുക്കൊരു പഠമായിരിക്കട്ടെ

 3. yahya melattur

  ഷെയിം…….

 4. raji kuttan

  ഈജിപ്തിനെ ഇന്ത്യക്കാര്‍ ആര് മറന്നിട്ടില്ല എന്നത് ഇന്ത്യന്‍ സര്‍ക്കാര്‍ മനസിലാക്കുന്നത് നന്നായിരിക്കും .ജനാഭിലഷത്തിനു ഒരു ഗവന്മേന്ടു എതിരയതിന്റെ ഫലമാണ്‌ അവിടെകണ്ടത് .അങ്ങിനെ സംഭവിക്കാതിരിക്ക ട്ടെ എന്ന് നമ്മുടെ ഗവണ്മെന്റിനു പ്രത്യാശിക്കാം .പക്ഷെ ഇപ്പോളത്തെ സ്ഥിതി വച്ച് നോക്കുമ്പോള്‍ ഇന്ത്യയിലും അത്തരം നിലപടുകലെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന രീതിയിലാണ്‌ ഗവന്മേന്ടു മുന്നോട്ടു പോകുന്നത് .അത് എന്റൊസള്‍ഫാന്‍ ആണെങ്ങിലും 2g സ്പെക്ട്രം ആനെങ്ങില്ലും .കൂടാതെ ഇപ്പോള്‍ പുതുതായി മറ്റൊന്നും വിദേശ ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ കള്ളപനക്കരുള്ളത് ഇന്ത്യയില്നിന്നാണ് എന്നും അവരുടെ പേരുകളും വിക്കിലീക്സ് പുറത്തു വിടുകയും ചെയ്തിട്ട് പോലും ഏറ്റവും കുറഞ്ഞത് അവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ പോലും നമ്മുടെ സര്‍കാര്‍ തയാറായില്ല എന്നതാണ് രസകരം .ഇക്കാര്യത്തില്‍ നമ്മുടെ സുപ്രീം കോടതിയെ പോലും ഗവന്മേന്ടു വിലവെച്ചില്ല ..അതായതു നമ്മുടെ നാട്ടിലെ ജനവികരതിനല്ല മറിച്ചു മറ്റെന്തിനോടോ ആണ് നമ്മുടെ കേന്ദ്ര ഗവണ്മെന്റിനു വിതേയത്ത മുള്ളത് എന്നാ കാര്യം ഉറപ്പാണ്‌ …എവിടെ വരെ പോകു മെന്നു കാത്തിരുന്ന് കാണാം .എന്തായാലും അതികകാലം ഉണ്ടാകില്ല …..

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.