തിരുവനന്തപുരം: ബുധനാഴ്ച കൈവരിച്ച നേട്ടങ്ങളെല്ലാം യു.എസ് സൂചികയായ ഡൗ ജോണ്‍സിന് നഷ്ടമായി. ഡൗണ്‍ ജോണ്‍സ് സൂചിക 519.83 പോയിന്റ് താഴ്ന്നു.

ഇന്നലെ ഡൗണ്‍ ജോണ്‍സില്‍ വ്യാപാരം അവസാനിച്ചത് 10,719.94 പോയിന്റിലാണ്. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ലെവലാണിത്. എസ്. ആന്റ് പി 1120.76 പോയിന്റ് താഴ്ന്നു.

യു.എസ് വിപണികളില്‍ കാണപ്പെട്ട ക്ഷീണം ഏഷ്യന്‍ ഓസ്‌ത്രേലിയന്‍ വിപണികളെയും ബാധിച്ചിട്ടുണ്ട്. യു.എസ് ഓഹരി വിപണികളിലെ തകര്‍ച്ച ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന പ്രചരണങ്ങളാണ് വിപണിയെ ബാധിച്ചിരിക്കുന്നത്.

യു.എസ് വിപണികളിലെ തകര്‍ച്ച ഇന്ത്യന്‍ വിപണികളെയും ബാധിക്കുന്ന സ്ഥിതിയാണ് ദൃശ്യമാകുന്നത്. ഇന്ത്യന്‍ വിപണികളില്‍ തുടക്കത്തില്‍ കനത്ത ഇടിവാണ് ദൃശ്യമാകുന്നത്.