അടുത്ത് തന്നെ ചിത്രീകരണമാരംഭിക്കാന്‍ പോകുന്ന ഏതെങ്കിലും ഒരു ചിത്രത്തില്‍ ബോളിവുഡിലെ താരറാണി വിദ്യാബാലന്‍ ഉണ്ടാകുമെന്ന അഭ്യൂഹം അടുത്തിടെയായി കേട്ടിരുന്നു. എന്നാല്‍ താന്‍ പെട്ടെന്നൊന്നും മലയാളത്തിലേക്ക് ഇല്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് വിദ്യ.

Ads By Google

‘ഞാന്‍ മലയാളത്തില്‍ പല പ്രൊജക്ടുകളുമായും കരാര്‍ ചെയ്തിട്ടുണ്ടെന്ന വാര്‍ത്ത കേട്ടു. എന്നാല്‍ അത് തെറ്റാണ്. മലയാളത്തില്‍ തത്ക്കാലം സിനിമകള്‍ ഒന്നും ചെയ്യാന്‍ തീരുമാനിച്ചിട്ടില്ല. കമിറ്റ് ചെയ്ത ചില ചിത്രങ്ങളുണ്ട്. അതിന്റെയെല്ലാം തിരക്കൊഴിഞ്ഞതിന് ശേഷം മാത്രമേ മലയാളത്തിലേക്ക് വരുന്നതിനെ കുറിച്ച് ആലോചിക്കുന്നുള്ളു’- വിദ്യ പറഞ്ഞു.

കഹാനിയുടെ രണ്ടാം ഭാഗത്തിന്റെ തിരക്കിലാണ് വിദ്യയിപ്പോള്‍. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിന് ശേഷം സലിം അഹമ്മദ് ഒരുക്കുന്ന കുഞ്ഞനന്തന്റെ കട, അന്‍വര്‍ റഷീദിന്റെ അരിവാള്‍ ചുറ്റിക നക്ഷത്രം തുടങ്ങിയ ചിത്രങ്ങളില്‍ വിദ്യ നായികയായേക്കുമെന്ന് അടുത്തിടെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.