എഡിറ്റര്‍
എഡിറ്റര്‍
ടീമില്‍ ഇടംകണ്ടെത്താനായതില്‍ സന്തോഷിക്കുന്നു: ഹര്‍ഭജന്‍
എഡിറ്റര്‍
Monday 11th February 2013 1:58pm

മുംബൈ: ഇറാനി കപ്പില്‍ മുംബൈ ടീമിനോട് കിടപിടിച്ച മത്സരം കാഴ്ചവെച്ച റെസ്റ്റ് ഓഫ് ഇന്ത്യ ടീം ക്യാപ്റ്റന്‍ ഹര്‍ഭജന്‍ സിങ് ഏറെ സന്തോഷത്തിലാണ്.

Ads By Google

ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ ഉള്‍പ്പെടുത്തിയതിന് സെലക്ഷന്‍ കമ്മിറ്റിക്ക് നന്ദി പറയുകയാണ് താരം. ഇറാനി കപ്പിലൂടെ സെലക്ടേഴ്‌സിനെ തൃപ്തിപ്പെടുത്തുക വഴി മാത്രമേ തനിക്ക് ടീമില്‍ ഇടംലഭിക്കുമായിരുന്നുള്ളൂവെന്നും അതിനായി കഠിനാധ്വാനം നടത്തിയെന്നും താരം പറയുന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കണമെന്നാണ് കരുതുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെട്ടത് വലിയ കാര്യമാണ്.

ഒരു തിരിച്ചുവരവ് അനിവാര്യമായ സാഹചര്യമാണ് ഇത്. അതിനാല്‍ തന്നെ മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യേണ്ടത് തുടര്‍ന്നുള്ള കളിയിലും അനിവാര്യമാണ്. .

ഇറാനി കപ്പ് എന്നെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതായിരുന്നു. അതില്‍ മികച്ച രീതിയില്‍ കളിക്കാന്‍ സാധിച്ചിട്ടുണ്ട്.

Advertisement