പുറത്തിറങ്ങാനിരിക്കുന്ന തമിഴ് സിനിമകളില്‍ മിക്കതിന്റെയും ചിലവ് കൂടും. സിനിമകള്‍ക്ക് നികുതിയിളവ് നല്‍കുന്ന കാര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കിയതാണ് കോളിവുഡ് നിര്‍മാതാക്കളെ ആശങ്കയിലാക്കിയിരിക്കുന്നത്.

നേരത്തെ ചിത്രങ്ങള്‍ക്ക് തമിഴ് പേരുണ്ടെങ്കില്‍ സിനിമയ്ക്ക് 15% വിനോദനികുതിയിളവ് ലഭിയ്ക്കുമായിരുന്നു. തമിഴ് സിനിമയ്ക്കുള്ള ഡി.എം.കെ സര്‍ക്കാരിന്റെ സമ്മാനമെന്നായിരുന്നു ഈ ഇളവ് വിശേഷിയ്ക്കപ്പെട്ടിരിക്കുന്നത്. ശങ്കറിന്റെ ബിഗ് ബജറ്റ് ചിത്രത്തിന്റെ പേര് റോബൊട്ട് മാറ്റി യന്തിരനാക്കാന്‍ കാരണം ഈ ഇളവായിരുന്നു.

എന്നാല്‍ ജയലളിതാ സര്‍ക്കാര്‍ കര്‍ശന നിബന്ധനകളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. വാണിജ്യസിനിമകള്‍ക്ക് നികുതിയിളവ് ലഭിയ്ക്കണമെങ്കില്‍ ഒട്ടേറെ കടമ്പകള്‍ കടക്കണം. സെന്‍സര്‍ ബോര്‍ഡിന്റെ യു സര്‍ട്ടിഫിക്കറ്റുള്ള സിനിമകള്‍ക്ക് മാത്രമേ നികുതിയിളവിന് അര്‍ഹതയുണ്ടാവൂ.

യു സര്‍്ട്ടിഫിക്കറ്റ് നേടിയാല്‍ ത്‌ന്നെ അക്രമരംഗങ്ങളും അശ്ലീസംഭാഷമങ്ങളും ഉണ്ടെങ്കില്‍ നികുതിയിളവ് പ്രതീക്ഷിക്കേണ്ട. തമിഴ് സംസ്‌ക്കാരത്തെയും ഭാഷയെയും പ്രോത്സാഹിപ്പിയ്ക്കുന്ന തരത്തിലുള്ളതാവണം സിനിമാപ്പേരും തിരക്കഥയുമെന്നതാണ് മറ്റൊരു പ്രധാന നിബന്ധന. സിനിമയിലെ ഡയലോഗില്‍ ഭൂരിഭാഗവും തമിഴില്‍ തന്നെയാവണം.

എന്നാല്‍ ഇത്തരം നിബന്ധനകളുമായി ഒരു കൊമേഴ്‌സ്യല്‍ പടം പിടിയ്ക്കാനാവുമോയെന്നാണ് സംവിധായകരും നിര്‍മാതാക്കളും പരസ്പരം പറയുന്നത്.