എഡിറ്റര്‍
എഡിറ്റര്‍
തന്റെ മാതൃകാപുരുഷന്‍ സ്റ്റീവോയെന്ന് ദ്രാവിഡ്
എഡിറ്റര്‍
Friday 23rd March 2012 9:40am

ബാംഗളൂര്‍: ക്രിക്കറ്റ് ജീവിതത്തില്‍ തന്റെ മാതൃകാപുരുഷന്‍ മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോയാണെന്നു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ്. സ്റ്റീവ് വോ തന്റെ കരിയറില്‍ വളരെ സ്വാധീനം ചെലുത്തിയിട്ടുള്ള വ്യക്തിയാമെന്നും ദ്രാവിഡ് പറഞ്ഞു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച അനുമോദനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ദ്രാവിഡ്.

‘ എന്റെ കരിയര്‍ നിര്‍മിച്ചെടുക്കാന്‍ എനിക്ക് വഴികാട്ടിയായത് സ്റ്റീവോയാണ്.’ ദ്രാവഡ് പറഞ്ഞു.

ഏതു സാഹചര്യത്തിലും ടീമിനുവേണ്ടി നിലകൊള്ളാന്‍ അസാമാന്യ കഴിവാണ് സ്റ്റീവ് വോ പ്രകടിപ്പിച്ചിരുന്നത്. വിക്കറ്റ് വലിച്ചെറിഞ്ഞു കളിക്കാതിരുന്ന അദ്ദേഹത്തിന്റെ പ്രകൃതമാണ് തന്നില്‍ ഏറെ സ്വാധീനം ചെലുത്തിയത്. മധ്യനിരയില്‍നിന്നുകൊണ്ട് നയിക്കുകയും ടീമിന്റെ നെടുംതൂണായി നില്‍ക്കുകയും ചെയ്യുന്ന രീതിയാണ താന്‍ സ്റ്റീവ് വോയില്‍നിന്ന് അനുകരിക്കാന്‍ ശ്രമിച്ചതെന്നും ദ്രാവിഡ് പറഞ്ഞു.

‘ സ്വന്തം വിക്കറ്റിന് ഏറെ പ്രാധാന്യം നല്‍കിയ കളിക്കാരനാണ് അദ്ദേഹം’  അദ്ദേഹം പറഞ്ഞു.

ക്രിക്കറ്റ് ലോകത്തെ മാസ്മരിക താരങ്ങളായ സച്ചിന്റെയും ലാറയുടെയും പോലെയുള്ള ഷോട്ടുകള്‍ പായിക്കാനുള്ള കഴിവ് അദ്ദേഹത്തിനില്ലായിരുന്നെങ്കിലും തന്റേതായ ശൈലികൊണ്ട് ക്രിക്കറ്റിനു ചേരുന്ന കളിയാണ് സ്റ്റീവ് പുറത്തെടുത്തിരുന്നതെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

Malayalam news

Kerala news in English

Advertisement