അബുദാബി: ദക്ഷിണാഫ്രിക്കയാണ് 2011 ലോകകപ്പ് നേടാന്‍ ഏറെ സാധ്യതയുള്ളതെന്ന് ആസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ അഭിപ്രായപ്പെട്ടു. കഴിഞ്ഞകാലത്തെ പ്രകടനം കണക്കിലെടുത്തുമാത്രം ഒരുടീമിനും കിരീടസാധ്യത നല്‍കാനാവില്ലെന്നും വോ വ്യക്തമാക്കി.

ആസ്‌ട്രേലിയ മികച്ച ടീമാണ്. കളിയുടെ ഗതി മാറ്റാന്‍ കഴിവുള്ള താരങ്ങള്‍ നിരവധിയുണ്ട്. എന്നാല്‍ സ്പിന്നര്‍മാരില്ലാത്തത് ടീമിന്റെ പ്രതീക്ഷകളെ ബാധിക്കുമെന്നും വോ പറഞ്ഞു.