മെല്‍ബണ്‍: ഓസീസ് ദേശീയ ക്രിക്കറ്റ് ടീം നായകന്‍ സ്റ്റീവ് സ്മിത്തിന് ഇന്ന് വിവാഹ നിശ്ചയം. നിയമ വിദ്യാര്‍ത്ഥിയായ ഡാനി വില്ലീസുമായുള്ള വിവാഹ നിശ്ചയത്തിന്റെ വാര്‍ത്ത സ്മിത്ത് തന്നെയാണ് പുറത്ത് വിട്ടത്.


Also read   ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യ ‘എ’ ടീമില്‍ മലയാളി തിളക്കം; ടീമിലിടം നേടി സഞ്ജുവും കരുണും ബേസില്‍ തമ്പിയും


28 കാരനായ സ്മിത്തും ഡാനി വില്ലീസും കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രണയത്തിലായിരുന്നു. തങ്ങളുടെ പ്രണയം ബന്ധം വിവാഹത്തിലേക്ക് നീട്ടാനുള്ള സ്മിത്തിന്റെ ആവശ്യത്തിന് ഡാനി സമ്മതം മൂളിയതോടെയാണ് വിവാഹ നിശ്ചയത്തിന് കളമൊരുങ്ങിയത്.

Today I got down on one knee and @dani_willis said YES ??#engaged

A post shared by Steve Smith (@steve_smith49) on

2012 ലെ ബിഗ്ബാഷ് ലീഗിനിടെയായിരുന്നു സ്മിത്ത് ഡാനിയെ ആദ്യമായി കണ്ടുമുട്ടുന്നത്. തന്റെ ആദ്യ ബിഗ് ബാഷ് ലീഗിനെത്തിയ സ്മിത്ത് ബാറിലെ ആഘോഷത്തിനിടെയാണ് വില്ലിയെ പരിചയപ്പെടുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ ഡാനിയുമൊത്തുള്ള ചിത്രം പോസ്റ്റ് ചെയ്താണ് സ്മിത്ത് തന്റെ വിവാഹ നിശ്ചയം ആരാധകരുമായി പങ്കുവെച്ചത്. ഇരുവരും ലണ്ടന്‍ സന്ദര്‍ശനം കഴിഞ്ഞ് ന്യൂയോര്‍ക്കില്‍ തിരിച്ചെത്തിയ ഉടനായിരുന്നു വിവാഹിതരാകാന്‍ തീരുമാനിച്ചത്.

Nice dinner with @dani_willis at Min Jiang #london

A post shared by Steve Smith (@steve_smith49) on


Dont miss ‘കോഹ്‌ലി എന്നെ അഭിനന്ദിച്ചു; പക്ഷേ ധോണിയുടെ ആ പ്രവൃത്തി എന്നെ തീര്‍ത്തും നിരാശപ്പെടുത്തി’; ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനിടയിലെ അനുഭവം വെളിപ്പെടുത്തി ഫഖ്ഹര്‍


ഐ.പി.എല്ലില്‍ പൂനെ സൂപ്പര്‍ ജയന്റ്‌സിനെ വിജയത്തിലേക്ക് നയിച്ച സ്മിത്തിന് ചാമ്പ്യന്‍സ് ട്രോഫിയില്‍ പരാജയമായിരുന്നു കാത്തിരുന്നത്. ഓസീസ് ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു ടൂര്‍ണമെന്റില്‍ നിന്നു പുറത്തായത്.