ലോസ്ഏഞ്ചല്‍സ്: ഗ്രാമി അവാര്‍ഡ് നമ്മെ വിട്ടു പിരിഞ്ഞ ഒരു മഹാപ്രതിഭക്ക് മരണാനന്തര ബഹുമതി അര്‍പ്പിക്കുകയാണ്. അതെ, ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന് മരണാനന്തര ബഹുമതിയായി ഗ്രാമി അവാര്‍ഡ് ലഭിക്കുകയാണ്.

സാങ്കേതിക-ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്തെ സ്റ്റീവിന്റെ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ അവാര്‍ഡിന് പരിഗണിച്ചതെന്ന് റെക്കോര്‍ഡിങ് അക്കാദമി പറഞ്ഞു.

Subscribe Us:

2002ല്‍ മികച്ച സാങ്കേതിക വിദ്യ വികസിപ്പിച്ചതിന് ആപ്പിള്‍ കമ്പ്യൂട്ടര്‍ കോര്‍പറേഷന് ടെക്‌നിക്കല്‍ ഗ്രാമി പുരസ്‌കാരം ലഭിച്ചിരുന്നു. റെക്കോര്‍ഡിംഗ് രംഗത്തെ മികച്ച സംഭാവനകള്‍ക്കായിരുന്നു അന്നത്തെ ഗ്രാമി പുരസ്‌കാരം.

ഐപോഡ്, ഐഫോണ്‍ മുതലായ സംവിധാനങ്ങള്‍ അവതരിപ്പിച്ച് ലോകജനതയുടെ വിനോദ വ്യവസായത്തിന്റെയും ആശയ വിനിമയത്തിന്റെയും പരമ്പരാഗത കാഴ്ചപ്പാടുകള്‍ പൊളിച്ചെഴുതിയ 56 കാരനായ സ്റ്റീവ് ജോബ്‌സ് അര്‍ബുദ ബാധയെത്തുടര്‍ന്ന് ഒക്ടോബറിലാണ് അന്തരിച്ചത്.

Malayalam News
Kerala News in English