എഡിറ്റര്‍
എഡിറ്റര്‍
സ്റ്റീവ് ജോബ്‌സിന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ സ്മാരകം
എഡിറ്റര്‍
Tuesday 4th September 2012 8:30am

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീഫ് ജോബ്‌സിന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ സ്മാരകമുയരും. സ്മാരകത്തിന്റെ കരട് പ്രോജക്ടിന്റെ എക്‌സിബിഷന്‍ തിങ്കളാഴ്ച സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ആരംഭിച്ചിട്ടുണ്ടെന്ന് പ്രോജക്ട് ഓര്‍ഗനൈസറുടെ വക്താവ് അറിയിച്ചു.

മത്സരത്തിലൂടെയാണ് സ്റ്റീവ് ബോബ്‌സിനായുള്ള സ്മാരകം തിരഞ്ഞെടുക്കുന്നത്. ഇതിനായി ജൂലൈ 23ന് മത്സരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ നിന്നും തിരഞ്ഞെടുത്ത 25 പ്രോജക്ടുകളാണ് എക്‌സിബിഷനില്‍ വെച്ചിരിക്കുന്നത്.

Ads By Google

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഐ.ടി വിദഗ്ധര്‍ ഓണ്‍ലൈന്‍ വോട്ടിലൂടെയാണ് വിജയിയെ തിരഞ്ഞെടുക്കുക.

2011 ഒക്ടോബര്‍ അഞ്ചിനാണ് സ്റ്റീവ് ബോബ്‌സ് മരിച്ചത്. അദ്ദേഹം മരിച്ചതിന് തൊട്ടുപിന്നാലെ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ അദ്ദേഹത്തിനൊരു സ്മാരകം തീര്‍ത്തിരുന്നു. ഉക്രേനിയന്‍ നഗരം ഒഡേസയിലും ജോബ്‌സിന് സ്മാരകം തീര്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Advertisement