Categories

ഐ ക്ലൗഡുമായി സ്റ്റീവ് ജോബ്സ് വീണ്ടും

സാന്‍ഫ്രാന്‍സിസ്‌കോ: ഏറെനാളായി വനവാസത്തിലായിരുന്ന ആപ്പിള്‍ സി.ഇ.ഒ സ്റ്റീവ് ജോബ്സ് വീണ്ടും വാര്‍ത്തകളിലേക്ക്. കമ്പനിയുടെ ഐ ക്ലൗഡ് സംവിധാനം പുറത്തിറക്കിയാണ് സ്റ്റീവ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

വിവിധ ഉപകരണങ്ങള്‍ക്ക് ഒരേസമയം ഒന്നിലധികം ഫയലുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന സംവിധാനമാണ് ഐ ക്ലൗഡ്. ഐ ക്ലൗഡിന്റെ വരവോടെ പേഴ്‌സണല്‍ കമ്പ്യൂട്ടറിന്റെ കാലം അസ്തമിക്കാന്‍ പോവുകയാണെന്ന് സ്റ്റീവ് പറഞ്ഞു. ഐ-ട്യൂണ്‍ ഉള്‍പ്പടെയുള്ള ആപ്പിളിന്റെ സേവനങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ ഐക്ലൗഡ് സഹായിക്കും.

ആപ്പിളിന്റെ പുതിയ മക്കിന്റോഷ്-ഐ ഓപ്പറേറ്റിംഗ് സംവിധാനവും സ്റ്റീവ് ജോബ്‌സ് പുറത്തിറക്കി. പാന്‍ക്രിയാസ് ക്യാന്‍സര്‍ ബാധിതനായ സ്റ്റീവ് ദീര്‍ഘനാളായി ചികില്‍സയിലാണ്. കഴിഞ്ഞതവണ ഐപാഡ് 2 അവതരിപ്പിച്ചത് സ്റ്റീവ് ആയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.