Categories

ലണ്ടനിലേത് സ്റ്റീഫന്‍ റൈസിന്റെ അവസാന ഒളിമ്പിക്‌സ്

മെല്‍ബണ്‍: ആസ്‌ത്രേലിയന്‍  നീന്തല്‍താരം സ്റ്റീഫന്‍ റൈസ് ലണ്ടന്‍ ഒളിമ്പിക്‌സിനുശേഷം വിരമിച്ചേക്കും. ഇനിയൊരു നാല് വര്‍ഷം കൂടി തനിക്ക് ഈ മേഖലയില്‍ ഇതേപോലെ നില്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അതിനാലാണ് 2016ലെ ഒളിമ്പിക്‌സില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നതെന്ന് 23കാരിയായ സ്റ്റീഫന്‍ റൈസ് പറഞ്ഞു.

‘ ലണ്ടന്‍ ഒളിമ്പിക്‌സ് ആകുമ്പോള്‍ എനിക്ക് 24 വയസാവും. പുതിയ ചില നേട്ടങ്ങള്‍ അവിടെ ഞാന്‍ പ്രതീക്ഷിക്കുന്നു.’  കൊറിയര്‍ മെയില്‍ ന്യൂസ് പേപ്പറിനോട് റൈസ് പറഞ്ഞു.

മറ്റൊരു നാല് വര്‍ഷത്തേക്ക് കൂടി പരിശ്രമിക്കാന്‍ എനിക്ക് കഴിയുമെന്ന വിശ്വാസം എനിക്കില്ല. നീന്തല്‍ താരത്തിന് അര്‍പ്പണബോധവും സമര്‍പ്പണവും വളരെയേറെ ഉണ്ടായിരിക്കണം. ഞാന്‍ 100% നീന്തലിനുവേണ്ടി നിലനിന്നില്ലെങ്കില്‍ എനിക്ക് നല്ല റിസര്‍ട്ടുണ്ടാക്കാനാവില്ലെന്നുറപ്പാണ്. പകുതി മനസോടെ ഒരു കാര്യം ചെയ്യാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല’ റൈസ് വ്യക്തമാക്കി.

ഷോള്‍ഡറില്‍ സര്‍ജറി നടത്തിയശേഷം 2010ല്‍ നടന്ന ഷാങ്ക്ഗായിയിലെ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടാനേ കഴിഞ്ഞിട്ടുള്ളൂ. അതുകൊണ്ടുതന്നെ തന്റെ എല്ലാ കഴിവുകളും ലണ്ടന്‍ ഒളിമ്പിക്‌സിനുവേണ്ടി നല്‍കി ഒരു നല്ല വിരമിക്കലാണ് റൈസ് മനസില്‍ കാണുന്നത്.

ബെയ്ജിംങ് ഒളിമ്പിക്‌സിലെ നേട്ടം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം അന്നത്തേക്കാള്‍ നാല് വര്‍ഷം പ്രായക്കൂടുതലുണ്ട് എനിക്ക്. ഇന്ന് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പ്രായമുണ്ടാക്കിയ മാറ്റങ്ങള്‍ എന്നെ ബാധിക്കാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രദ്ധിക്കുന്നുണ്ട്’ റൈസ് വ്യക്തമാക്കുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.