വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് സ്റ്റീവ് ബാനണ്‍ രാജിവച്ചു. ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്ത തുടര്‍ന്നാണ് രാജിവച്ചതെന്നാണ് സൂചന.

ട്രംപ് ക്യാമ്പിലെ പ്രമുഖനായിരുന്നു ബാനണ്‍. ട്രംപിന്റെ കടുത്ത ദേശീയവാദ നിലപാടുകള്‍ക്ക് പിന്നില്‍ ബാനണ്‍ ആയിരുന്നു.
മൂന്നാഴ്ച മുമ്പാണ് വൈറ്റ് ഹൗസ് മുഖ്യ ഉപദേഷ്ടാവായി ജനറല്‍ ജോണ്‍കെല്ലി ചുമതലയേറ്റത് ഇതും ബാനിണിന്റെ രാജിക്ക് കാരണമായതായി പറയുന്നു.