കൊച്ചി: കൊച്ചിയില്‍ വീണ്ടും വന്‍കവര്‍ച്ച. മട്ടാഞ്ചേരിയിലെ റബര്‍ വ്യാപാരിയായ ഗുജറാത്ത് സ്വദേശിയുടെ വീട്ടില്‍ നിന്നാണ് 72 പവന്‍ സ്വര്‍ണവും 50,000 രൂപയും കവര്‍ന്നത്. ആളില്ലാതിരുന്ന വീട്ടില്‍ ഇന്നലെ വൈകുന്നേരം പിന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്.

സംഭവത്തില്‍ തമിഴ് നാടോടി സ്ത്രീകളെ സംശയിക്കുന്നതായി പരാതി ലഭിച്ചു. പോലീസ് അന്വേഷണം തുടങ്ങി.