എഡിറ്റര്‍
എഡിറ്റര്‍
കരുണാകരന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മക്കള്‍ പങ്കെടുത്തില്ല
എഡിറ്റര്‍
Wednesday 9th January 2013 2:30pm

തൃശൂര്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മക്കളായ പത്മജാ വേണുഗോപാലും കെ.മുരളീധരനും വിട്ടുനിന്നു.

Ads By Google

ചടങ്ങിന്റെ നോട്ടീസില്‍ മുരളീധരന്റേയും പത്മജയുടേയും പേര് ഉണ്ടായിരുന്നെങ്കിലും ഇരുവരേയും വേണ്ടവിധം ക്ഷണിച്ചില്ലെന്ന് പരാതിയുണ്ടായിരുന്നു.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് മുടങ്ങിയ പ്രതിമ അനാച്ഛാദനമാണ് ഇന്ന് നടന്നത്. തൃശൂര്‍ ടൗണ്‍ഹാളിനു മുന്നില്‍ സ്ഥാപിച്ച പ്രതിമ രാവിലെ എട്ടിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനാച്ഛാദനം ചെയ്തു.

സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ടൗണ്‍ഹാളിന് കെ. കരുണാകരന്റ പേര് നാമകരണം ചെയ്തു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരുന്നു.

എന്നാല്‍ തിടുക്കത്തില്‍ സംഘടിപ്പിച്ചത് കൊണ്ടാണ് പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് കെ.മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തന്നെ ക്ഷണിച്ചത്.

തിരക്കു കാരണം വിളിക്കാന്‍ വിട്ട് പോയതാണെന്നാണ് അറിയിച്ചത്. കൂടുതല്‍ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പരിപാടി പിന്നീട് നടത്താമായിരുന്നു എന്നും മുരളീധരന്‍ പറഞ്ഞു.

Advertisement