എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനങ്ങള്‍ക്ക് നിബന്ധനകളോടെ സ്വന്തം പതാകകള്‍ ആകാമെന്ന് ശശി തരൂര്‍
എഡിറ്റര്‍
Sunday 23rd July 2017 3:54pm

ബെംഗളൂരു: സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി പതാക എന്ന ആവശ്യത്തിന് താന്‍ എതിരല്ലെന്ന് ശശി തരൂര്‍ എം.പി. സംസ്ഥാനത്തിന്റെ പതാക ഒരിക്കലും ദേശീയ പതാകയ്ക്ക് പകരം വയ്ക്കാനാകില്ലെന്ന് വ്യക്തമാക്കുന്ന ചട്ടങ്ങള്‍ വേണമെന്നും അദ്ദേഹം ബെംഗളൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ പതാകകള്‍ ചെറുതായിരിക്കണമെന്നും അതുപോലെ അവ താഴ്ത്തി മാത്രമേ കെട്ടാന്‍ പാടുള്ളുവെന്നും ചട്ടങ്ങള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക സംസ്ഥാനത്തിന് പ്രത്യേക പതാക സാധ്യമാണോ എന്ന കാര്യം പരിശോധിക്കാനായി ഒന്‍പതംഗ സമിതിയെ നിയോഗിച്ചതിലൂടെ സിദ്ധരാമയ്യ സര്‍ക്കാര്‍ നേരത്തേ വിവാദത്തിന് വഴി തുറന്നിരുന്നു.


Also Read: മൊബൈലില്‍ അശ്ലീല ക്ലിപ്പുകള്‍ പാടില്ല; ചരടും ഏലസ്സും പറ്റില്ല: സൗദിയില്‍ പോകുന്ന ഇന്ത്യക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ഇവയാണ്


കോണ്‍ഗ്രസ് സര്‍ക്കാറിന്റെ പുതിയ തീരുമാനത്തിനെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു.
കര്‍ണാടകയ്ക്ക് സ്വന്തമായി പതാക രൂപം നല്‍കാനുള്ള തീരുമാനം സംസ്ഥാന നിയമസഭയില്‍ മുന്നോട്ടുവച്ചപ്പോള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.

നിലവില്‍ ഉപയോഗിക്കുന്ന ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാക സംസ്ഥാനത്തിന്റെ ഔദ്യോഗിക പതാകയായി പ്രഖ്യാപിക്കണമെന്നുള്ള നിര്‍ദ്ദേശം നേരത്തെ ഉയര്‍ന്നുവന്നിരുന്നു.എന്നാല്‍ ഈ നിര്‍ദ്ദേശം അംഗീകരിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചു. നാനാത്വത്തില്‍ ഏകത്വമെന്ന രാജ്യത്തിന്റെ തത്വത്തോട് ചേരുന്നതും എന്നാല്‍ സംസ്ഥാനത്തിന് പ്രത്യേക തിരിച്ചറിയല്‍ നല്‍കുന്നതുമായ പതാകയാവും ഔദ്യോഗിക പതാകയായി പരിഗണിക്കുകയെന്നാണ് കമ്മിറ്റിയുടെ പ്രതികരണം.


Don’t Miss: സഹപാഠിയെ ആക്രമിച്ചു പണം തട്ടാന്‍ ശ്രമം: എം.80 മൂസ ഫെയിം അതുല്‍ ശ്രീവ അറസ്റ്റില്‍


ഔദ്യോഗിക പതാക രൂപീകരിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കണമെന്നാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സമിതി മുന്നോട്ട് വയ്ക്കുന്ന ശുപാര്‍ശകള്‍ക്ക് നിയമപരമായ അനുമതി ലഭിച്ചാല്‍ ജമ്മുവിന് പിന്നാലെ സ്വന്തമായി പതാകയുള്ള ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാവും കര്‍ണാടക.

സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി പതാക രൂപീകരിക്കാനുള്ള അവകാശം രാജ്യത്തിന്റെ നിയമം അനുശാസിക്കുന്നുണ്ടെന്നാണ് സര്‍ക്കാരിന്റേയും സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടേയും വാദം. സംസ്ഥാനങ്ങളുടെ ഔചിത്യത്തിനനുസരിച്ചുള്ള ഫ്ളാഗ് കോഡ് തിരഞ്ഞെടുക്കാനുള്ള അനുമതി ഉണ്ടെന്നും കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു.

Advertisement