എഡിറ്റര്‍
എഡിറ്റര്‍
സ്‌കൂള്‍ കലോത്സവം: കണ്ണൂര്‍ മുന്നില്‍
എഡിറ്റര്‍
Tuesday 15th January 2013 11:25am

മലപ്പുറം:  സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്നലെ തിരിതെളിഞ്ഞതോടെ  കൗമാരകലയുടെ അരങ്ങുണര്‍ന്നു. ആദ്യ ദിവസം തന്നെ കേരളത്തിന്റെ കൗമാര താരങ്ങള്‍ അരയും തലയും മുറുക്കി മത്സര രംഗത്ത് സജീവമായി.

കലോത്സവത്തിന്റെ ആദ്യദിനം ഭരതനാട്യം, മോഹിനിയാട്ടം, പദ്യംചൊല്ലല്‍, ദേശഭക്തിഗാനം, സ്‌കിറ്റ് എന്നീ മത്സരങ്ങളാണ് നടന്നത്. ഇതുവരെയുള്ള മത്സരഫലം പുറത്തുവന്നപ്പോള്‍ 45 പോയിന്റുമായി കണ്ണൂര്‍ മുന്നി്ട്ട് നില്‍ക്കുകയാണ്.

Ads By Google

43 പോയിന്റുമായി ആലപ്പുഴ രണ്ടാം സ്ഥാനത്തും എറണാകുളം മൂന്നാം സ്ഥാനത്തുമാണുള്ളത്. നിലവിലെ ജേതാക്കളായ കോഴിക്കോട് 29 പോയിന്റുമായി പത്താം സ്ഥാനത്താണ്.

ഹൈസ്‌കുള്‍ വിഭാഗം ആണ്‍കുട്ടികളുടെ ഭരതനാട്യത്തില്‍ കൊല്ലം കൊറ്റംകുളങ്ങര ഗവ. സ്‌കൂളിലെ എസ്. അഖിലേഷ്‌കുമാര്‍ ഒന്നാം സ്ഥാനവും തൃശൂര്‍ പൂച്ചാട്ടി എ.കെ. എം.എച്ച്.എസ്.എസിലെ വി.എസ്. അശ്വിന്‍ രണ്ടാം സ്ഥാനവും മലപ്പുറം ലിറ്റില്‍ ഫ്‌ലാവറിലെ അഖില്‍ ഗോപാല്‍ മൂന്നാം സ്ഥാനവും നേടി.

ഹയര്‍ സെക്കന്‍ഡറി തമിഴ് പദ്യംചൊല്ലലില്‍ ഇടുക്കി കൂമ്പാറ എഫ്.എം.ജി.എച്ച്.എസ്.എസിലെ അനുസൂയ ഒന്നാം സ്ഥാനവും വയനാട് പുല്‍പ്പള്ളി വിജയ സ്‌കൂളിലെ ക്രിസ്റ്റിന്‍ മരിയ ഡേവിസ് രണ്ടാം സ്ഥാനവും എറണാകുളം നോര്‍ത്ത് പറവൂര്‍ എസ്.എന്‍.വി. സംസ്‌കൃത സ്‌കൂളിലെ ഹരിത തുളസിദാസ് മൂന്നാം സ്ഥാനവും നേടി.

തമിഴ് പദ്യം ചൊല്ലലില്‍ കണ്ണൂര്‍ പെരളശ്ശേരി എ.കെ.ജി സ്‌കൂളിലെ അനുശ്രീ സജീവന്‍ ഒന്നാം സ്ഥാനവും വയനാട് സുല്‍ത്താന്‍ ബത്തേരി സെന്റ് ജോസഫ്‌സിലെ ആല്‍ബിന്‍ ജിയോ അബ്രഹാം രണ്ടാം സ്ഥാനവും പാലക്കാട് പുതുര്‍ ജി.ടി.എച്ച്. എസിലെ ജീവ.ഡി മൂന്നാം സ്ഥാനവും നേടി.

ഇംഗ്ലീഷ് സ്‌കിറ്റില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ യനാട് സുല്‍ത്താന്‍ ബത്തേരി എസ്.എം.സി. സ്‌കൂളിലെ ലിസ ആന്‍സി ഡേവിഡ് ഒന്നാം സ്ഥാനവും തിരുവനന്തപുരം നിര്‍മല ഭവനിലെ ജിഞ്ചു രണ്ടാം സ്ഥാനവും തൃശൂര്‍ വി.ബി. ഹയര്‍ സെക്കന്‍ഡറിയിലെ വിദ്യ. എം.എസ് മൂന്നാം സ്ഥാനവും പങ്കിട്ടു.

ദേശഭക്തിഗാന മത്സരം ഹൈസ്‌കൂള്‍ വിഭാഗത്തില്‍  കോഴിക്കോട് സില്‍വര്‍ഹില്‍സ് സ്‌കൂളിലെ ഒലിവിയ വിന്‍സന്റ് ഒന്നാം സ്ഥാനവും കണ്ണൂര്‍ സെന്റ് തെരേസാസിലെ അമൃത.വി രണ്ടാം സ്ഥാനവും ആലത്തൂര്‍ ബി.എസ്.എസിലെ അര്‍ച്ചന.ടി മൂന്നാം സ്ഥാനവും നേടി.

ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കണ്ണൂര്‍ സെന്റ് തെരേസാസിലെ അരുണ്യ വേണുഗോപാല്‍ ഒന്നാം സ്ഥാനവും കോട്ടയം ലാകാത്തൂര്‍ എം.ജി.എം.എന്‍. എസ്. എസിലെ അനഘ സദന്‍ രണ്ടാം സ്ഥാനവും കോഴിക്കോട് മടപ്പള്ളി ജി.വി.ഹയര്‍ സെക്കന്‍ഡറിയിലെ രമ്യ കൃഷ്ണന്‍ മൂന്നാം സ്ഥാനവും നേടി.

ഹയര്‍ സെക്കന്‍ഡറി വിഭാഗം കന്നട പദ്യംചൊല്ലലില്‍ കാസര്‍ക്കോട് ബോവിക്കാനം ഹയര്‍ സെക്കന്‍ഡറിയിലെ മീന.കെ ഒന്നാം സ്ഥാനവും കുംബള സ്‌കൂളിലെ സ്പൂര്‍ത്തി.കെ. രണ്ടാം സ്ഥാനവും കരിവള്ളൂര്‍ എ.വി.എസ്. ഹയര്‍ സെക്കന്‍ഡറിയിലെ ശ്രീരാഗ്. ആര്‍ മൂന്നാം സ്ഥാനവും നേടി.

ഹൈസ്‌കൂള്‍ വിഭാഗം കന്നട പദ്യം ചൊല്ലലില്‍ കോഴിക്കോട് ആവള കുട്ടോത്ത് ഹൈസ്‌കൂളിലെ അനഘ.പി.ലക്ഷ്മി ഒന്നാം സ്ഥാനവും കാസര്‍ക്കോട് കാടുകുക്കെ എസ്.എസ്. സ്‌കൂളിലെ നികേത് രണ്ടാം സ്ഥാനവും കണ്ണൂര്‍ കരിവള്ളൂര്‍ ഹയര്‍ സെക്കന്‍ഡറിയിലെ പി.ശ്രീഹരി മൂന്നാം സ്ഥാനവും സ്വന്തമാക്കി.

Advertisement