എഡിറ്റര്‍
എഡിറ്റര്‍
സ്‌കൂള്‍ കലോത്സവം: ഏഴാം തവണയും കോഴിക്കോട്
എഡിറ്റര്‍
Sunday 20th January 2013 2:43pm

മലപ്പുറം: കൗമാരപ്രതിഭകളുടെ 53ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി ഏഴാം തവണയും കോഴിക്കോട് കിരീടം സ്വന്തമാക്കി. തൃശൂരാണ് രണ്ടാം സ്ഥാനത്തുള്ളത്. ആഥിതേയരായ മലപ്പുറമാണ് മൂന്നാം സ്ഥാനത്ത്.

വാശിയേറിയ മത്സരങ്ങളില്‍ കോഴിക്കോടും തൃശൂരും തമ്മിലായിരുന്നു ഇഞ്ചോടിഞ്ച് പോരാട്ടം നടന്നത്. ഏഴ് ദിനരാത്രങ്ങള്‍ മലപ്പുറത്തിന്റെ മണ്ണില്‍ വന്നിറങ്ങിയ കൗമാര കലയ്ക്ക് ഇന്ന് കൊടിയിറങ്ങുകയാണ്.

Ads By Google

ജനപങ്കാളിത്തം കൊണ്ടും മത്സരാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ടും മലപ്പുറത്ത് അരങ്ങേറിയ കലോത്സവം ഇനി അടുത്ത വര്‍ഷം പാലക്കാട്ട് വെച്ച് കാണാമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് മലപ്പുറത്തിനോട് വിട പറയുകയാണ്.

വൈകിട്ട് നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.

ദരിദ്രരായ മത്സരാര്‍ഥികളുടെ ചിലവുകള്‍ വഹിക്കാന്‍ പ്രത്യേക ഫണ്ട് രൂപീകരിക്കുമെന്നും സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ സമ്മാനത്തുക ഇരട്ടിയാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് അറിയിച്ചു.

കലോത്സവങ്ങള്‍ക്ക് സ്ഥിരം മത്സരവേദിയെന്നത് പരിഗണനിയിലില്ലെന്നും കലോത്സവം ആസ്വദിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement